- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസികളുടെ വാക്സിനേഷന്‍; പ്രവാസി ലീഗല്‍ സെല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കി

കുവൈറ്റ് സിറ്റി: പ്രവാസികളുടെ വാക്സിനേഷന്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഗ്ലോബല്‍ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമാണ് പ്രവാസി ലീഗല്‍ സെല്ലിനായി ഹര്‍ജി സമര്‍പ്പിച്ചത്. യാത്ര നിയന്ത്രണങ്ങള്‍ മൂലം വിദേശത്തേക്ക് മടങ്ങാന്‍ സാധിക്കാതെ നാട്ടില്‍ തങ്ങുന്ന പ്രവാസികള്‍ക്കും, സ്റ്റുഡന്റ് വിസയില്‍ പഠനാവ ശ്യത്തിന് വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ് വാക്‌സിനേഷനില്‍ മുന്‍ഗണന ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുക, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് വിദേശ രാജ്യങ്ങളില്‍ സാധുത ലഭിക്കുന്നതിനായി സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുക, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് വിദേശ രാജ്യങ്ങളില്‍ അംഗീകാരം ലഭിക്കുന്നതിനായി ഇന്ത്യന്‍ നിര്‍മ്മിത കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റില്‍ പൂര്‍ണ്ണമായ പേര് 'ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനക്ക' എന്ന് രേഖപ്പെടുത്താന്‍ നടപടിയെടുക്കുക , ഇന്ത്യന്‍ നിര്‍മ്മിത കോവാക്‌സിന് ലോക ആരോഗ്യ സംഘടനയുടേയും, മറ്റു രാജ്യങ്ങളുടേയും അംഗീകാരം ലഭിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുക , നിലവില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ രണ്ടു ഡോസുകള്‍ ഇടയിലുള്ള സമയപരിധി 84 ദിവസം ആയതിനാല്‍ ഈ നിബന്ധന പ്രവാസികളുടെ വിഷയത്തില്‍ പരമാവധി കുറയ്ക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്.
വാക്‌സിനേഷനില്‍ മുന്‍ഗണ ആവശ്യപ്പെട്ടുകൊണ്ട്, പ്രവാസി ലീഗല്‍ സെല്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും. ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ വേണ്ട തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദേശീയ തലത്തില്‍ ഈ മേഖലയില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















