കൊവിഡ് വാക്സിനെടുക്കാത്ത അധ്യാപക-അനധ്യാപകര് സ്കൂളില് വരുന്നതിനെ പ്രോത്സാഹിപ്പിക്കില്ല: മന്ത്രി വി ശിവന്കുട്ടി
ആരോഗ്യ പ്രശ്നങ്ങള് മൂലം വാക്സിന് എടുക്കാന് കഴിയാത്തവരുണ്ടെങ്കില് അക്കാര്യം ശാസ്ത്രീയമായി ബോധ്യപ്പെടുത്തണം.

തിരുവനന്തപുരം: കൊവിഡ് വാക്സിനെടുക്കാത്ത അധ്യാപക അനധ്യാപകര് സ്കൂളില് വരുന്നതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി വി ശിവന്കുട്ടി. വാക്സിന് എടുക്കുക എന്നത് വ്യക്തിപരമായ തീരുമാനമാണ്. എന്നാല് ഇത് സമൂഹത്തിന്റെ ആകെ ബാധ്യത ആകരുത്.
കുട്ടികളുടെ ആരോഗ്യ സുരക്ഷയാണ് സര്ക്കാരിന് മുഖ്യം. ഇത് മുന്നിര്ത്തിയാണ് സ്കൂള് തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്ഗരേഖ സര്ക്കാര് പുറത്തിറക്കിയത്. സ്കൂളുകളില് മാര്ഗരേഖയുടെ ലംഘനം ഒരിക്കലും അനുവദിക്കില്ല.
മഹാമാരിക്കാലത്ത് സമൂഹത്തിന്റെ ആകെയുള്ള സുരക്ഷയാണ് പ്രധാനം. ആരോഗ്യ പ്രശ്നങ്ങള് മൂലം വാക്സിന് എടുക്കാന് കഴിയാത്തവര് ഉണ്ടെങ്കില് അക്കാര്യം ശാസ്ത്രീയമായി ബോധ്യപ്പെടുത്തണം. കൊവിഡിന്റെ വകഭേദങ്ങള് കാര്യങ്ങള് സങ്കീര്ണമാക്കുകയാണ്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുന്നിര്ത്തി സര്ക്കാര് കൈക്കൊള്ളുന്ന തീരുമാനങ്ങളോട് ചേര്ന്ന് നില്ക്കാന് എല്ലാവരും തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
RELATED STORIES
തോക്കും ത്രിശൂലവും ഉപയോഗിച്ച് സംഘപരിവാര് പരിശീലനം: എസ്ഡിപിഐ പരാതി...
16 May 2022 12:12 PM GMTശക്തമായ കാറ്റിന് സാധ്യത;കേരള തീരത്ത് 19 വരെ മല്സ്യബന്ധനത്തിന്...
16 May 2022 10:33 AM GMTശിവലിംഗം കണ്ടെത്തിയതായി അഡ്വക്കേറ്റ് കമ്മീഷണര്;ഗ്യാന്വാപി പള്ളി...
16 May 2022 10:17 AM GMTസംഘപരിവാര് കട നശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേള ഉദ്ഘാടനം...
16 May 2022 10:03 AM GMTകെ റെയില്:സര്വേ കുറ്റിക്ക് പകരം ജിപിഎസ് സംവിധാനം ഏര്പ്പെടുത്താന്...
16 May 2022 8:20 AM GMTകുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ; സാബു എം ജേക്കബിനെ പരിഹസിച്ച്...
16 May 2022 7:33 AM GMT