Latest News

വി പി ജോയ് പുതിയ ചീഫ് സെക്രട്ടറി; ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്തും

ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാന്‍ വകുപ്പ് തലവന്‍മാരോട് ആവശ്യപ്പെട്ടു; 10 വര്‍ഷം പൂര്‍ത്തിയാക്കിയ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തും

വി പി ജോയ് പുതിയ ചീഫ് സെക്രട്ടറി; ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്തും
X

തിരുവനന്തപുരം: കേന്ദ്രസര്‍വ്വീസിലുള്ള 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍ വി പി ജോയിയെ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി മന്ത്രിസഭായോഗം തീരുമാനിച്ചു. ബിശ്വാസ് മേത്ത ഈ മാസം അവസാനത്തോടെ വിരമിക്കുന്ന ഒഴിവിലാണ് വി പി ജോയിയെ ചീഫ് സെക്രട്ടറിയായി നിയമിക്കുന്നത്. എഴുത്തുകാരന്‍ കൂടിയായ വി പി ജോയ് ഡല്‍ഹിയില്‍ കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സെക്രട്ടറിയായി സേവനമനുഷ്ടിക്കുകയായിരുന്നു.

സംസ്ഥാനത്ത് പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. 10 വര്‍ഷം പൂര്‍ത്തിയാക്കിയ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. എ ഷാജഹാനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Next Story

RELATED STORIES

Share it