Sub Lead

ഇറാനെതിരെ പുതിയ ആക്രമണങ്ങളുണ്ടായാല്‍ യുഎസിന് പ്രത്യാഘാതങ്ങളുണ്ടാവും: അബ്ബാസ് അരാഗ്ചി

ഇറാനെതിരെ പുതിയ ആക്രമണങ്ങളുണ്ടായാല്‍ യുഎസിന് പ്രത്യാഘാതങ്ങളുണ്ടാവും: അബ്ബാസ് അരാഗ്ചി
X

തെഹ്‌റാന്‍: ഇറാനെതിരെ പുതിയ ആക്രമണങ്ങളുണ്ടായാല്‍ യുഎസിന് പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഓരോ ആക്രമണങ്ങളെയും ഇറാന്‍ ഉചിതമായ രീതിയില്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനെതിരെ പുതിയ ആക്രമണത്തിന് സാധ്യതയുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ തുറന്നാണ് അബ്ബാസ് അരാഗ്ചി ഇക്കാര്യം പറഞ്ഞത്. ഇറാന്റെ നിലപാട് വ്യക്തമാക്കുന്ന കത്തുകള്‍ മറ്റുരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ക്കും കൈമാറി. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനുസ്വേലക്കെതിരെ യുഎസ് നടത്തുന്ന നീക്കങ്ങളെയും അബ്ബാസ് അരാഗ്ചി അപലപിച്ചു. യുഎസ് ആക്രമണമുണ്ടായാല്‍ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വെനുസ്വേലക്കാര്‍ തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെനുസ്വേലയിലെ ഇറാന്‍ സ്ഥാനപതി അലി ചെഗിനിയുമായി സംസാരിച്ച ശേഷമാണ് ഇക്കാര്യം പറഞ്ഞത്.

Next Story

RELATED STORIES

Share it