Latest News

ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ബേബി റാണി മൗര്യ രാജിവച്ചു

ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ബേബി റാണി മൗര്യ രാജിവച്ചു
X

ഡറാഡൂണ്‍: ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ബേബി റാണി മൗര്യ തല്‍സ്ഥാനം രാജിവച്ചു. ഉത്തരാഖണ്ഡില്‍ ഗവര്‍ണര്‍ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ് ബേബി റാണി മൗര്യ. മാര്‍ഗരറ്റ് ആല്‍വയാണ് ആദ്യം ഈ പദവിയിലെത്തിയ വനിത.

രണ്ട് വര്‍ഷം ബാക്കിയിരിക്കെയാണ് രാജിവയ്ക്കുന്നതെന്ന് ഗവര്‍ണറുടെ സെക്രട്ടറി ബ്രിജേഷ് കുമാര്‍ സന്ത് പറഞ്ഞു.

രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ട്. പ്രസിഡന്റ് രാജി വയ്ക്കാനുള്ള അനുമതി നല്‍കിയിട്ടില്ല- സന്ത് പറഞ്ഞു.

1956 ല്‍ ജനിച്ച ബേബി റാണി മൗര്യ 2018 ആഗസ്തിലാണ് ഗവര്‍ണറായി നിയമിതയായത്. 2015ല്‍ ഗവര്‍ണറായ കൃഷ്ണ കാന്ത് പോളിനു പകരമായിരുന്നു നിയമനം. നേരത്തെ മാര്‍ഗരറ്റ ആള്‍വ 2009 മുതല്‍ 2012 മെയ് വരെയായിരുന്നു അധികാരത്തിലുണ്ടായിരുന്നത്.

1995-2000ത്തില്‍ മൗര്യ ആഗ്രയിലെ മേയറായിരുന്നു. 2001ല്‍ സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡില്‍ അംഗം, 2002ല്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. 1997ല്‍ യുപി സര്‍ക്കാരിന്റെ സമാജ് രത്‌ന പുരസ്‌കാരവും 1998ല്‍ നരി രത്‌ന പുരസ്‌കാരവും നേടി.

Next Story

RELATED STORIES

Share it