Latest News

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപി വിമതര്‍ ഇന്ന് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപി വിമതര്‍ ഇന്ന് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും
X

ലഖ്‌നോ: കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബിജെപിയില്‍ നിന്ന് രാജിവച്ച 9 എംഎല്‍എമാരില്‍ 8 പേര്‍ ഇന്ന് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തില്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേരും. ബിജെപി വിട്ട മൂന്നാമത്തെ മന്ത്രി സെയ്‌നി ഇന്ന് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

നിയമസസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിയില്‍ ഇന്നലെ ഒരു മന്ത്രിയും രണ്ട് എംഎല്‍എമാരുമാണ് പാര്‍ട്ടി വിട്ടത്. ആയുഷ് മന്ത്രി ധരം സിംഗ് സെയ്‌നി, ഷിക്കോഹാബാദ് എംഎല്‍എ മുകേഷ് വര്‍മ, ധൗരഹ്ര എംഎല്‍എ അശ്വിന്‍ ബാല എന്നിവരാണ് വ്യാഴാഴ്ച ബിജെപിയില്‍ നിന്ന് രാജിവച്ചത്.

അപ്‌നാ ദള്‍-എസ് നേതാവും ഷോഹ്രത്ഗഡ് എംഎല്‍എയുമായ അമര്‍ സിങ് ചൗധരി എസ്പിയില്‍ ചേരുന്നുണ്ട്. ബിജെപി സഖ്യകക്ഷിയാണ് അപ്‌നാ ദള്‍ -എസ്.

സെയ്‌നി മൂന്നു ദിവസത്തിനുള്ളില്‍ ബിജെപിയില്‍ നിന്ന് രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ്. സ്വാമി പ്രസാദ് മൗര്യയും ധരം സിങ് ചൗഹാനുമാണ് നേരത്തെ രാജിവച്ച മന്ത്രിമാര്‍.

ബിജെപി ദലിതരെയും പിന്നാക്കക്കാരെയും അവഗണിച്ചുവെന്നാണ് രാജിവച്ച എംഎല്‍എമാരുടെ ആരോപണം.

അവാസ്തി ബാല പ്രസാദാണ് ബിജെപി വിട്ട ഒമ്പതാമത്തെ എംഎല്‍എ. അദ്ദേഹം വ്യാഴാഴ്ച അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി.

കൂടുതല്‍ എംഎല്‍എമാര്‍ ബിജെപി വിടുമെന്നാണ് പുറത്തുവന്ന എംഎല്‍എമാര്‍ പറയുന്നത്. ഒരു വര്‍ഷമായി ബിജെപിയില്‍ കടുത്ത ആഭ്യന്തര പ്രശ്‌നമാണ് നടക്കുന്നതെന്നും എംഎല്‍എമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it