യു എസ് ഓപ്പണ്‍; കെനിനും വീണു, ബൊപ്പണ്ണാ സഖ്യം പുറത്ത്
BY BRJ8 Sep 2020 7:33 AM GMT

X
BRJ8 Sep 2020 7:33 AM GMT
ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ അട്ടിമറി തുടരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യന്‍സ് രണ്ടാം സീഡ് സോഫിയാ കെനിന്‍ ഇന്ന് പുറത്തായി. പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ എല്‍സി മെര്‍ട്ടന്‍സാണ് കെനിനെ പുറത്താക്കിയത്. 16ാം സീഡ് മെര്‍ട്ടിന്‍സ് 6-3, 6-3 എന്ന സ്‌കോറിനാണ് കെനിനെ വീഴ്ത്തിയത്. മെര്‍ട്ടന്‍സ് ക്വാര്‍ട്ടറില്‍ നേരിടുന്നത്് മുന്‍ ലോക ഒന്നാം നമ്പര്‍ വിക്ടോറിയാ അസരങ്കയെയാണ്. സെറീനാ വില്ല്യംസ്, പിരങ്കോവ എന്നിവരും അവസാന എട്ടില്‍ ഇടം നേടി.
പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായ രോഹന്‍ ബൊപ്പണാ-ഡെന്നിസ് ഷപോവലോവ് സഖ്യം തോറ്റു. ഇന്ത്യന്‍ -കനേഡിയന്‍ സഖ്യത്തെ 7-5, 7-5 സ്‌കോറിന് തോല്‍പ്പിച്ചത് ജൂലിയന്‍ റോജര്‍, ഹോറിയാ ടിക്കോ സഖ്യമാണ്.
Next Story
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT