- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റഫറിയെ പന്ത് കൊണ്ടടിച്ചു; ജോക്കോവിച്ചിനെ യുഎസ് ഓപ്പണില്‍ നിന്ന് പുറത്താക്കി

ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ നൊവാക്ക് ജോക്കോവിച്ച് യു എസ് ഓപ്പണില്‍ നിന്ന് പുറത്ത്. ലൈന്‍ റഫറിയെ പന്ത് കൊണ്ടടിച്ചതിന് അമ്പയര്മാര്മാര് താരത്തെ മല്‍സരത്തില്‍ നിന്ന് അയോഗ്യനാക്കുകയായിരുന്നു.
പ്രീക്വാര്‍ട്ടറിലെ മല്‍സരത്തില്‍ 20ാം സീഡ് സ്പെയിനിന്റെ പാബ്ലോ കരീനോ ബുസ്റ്റോയോട് ആദ്യ സെറ്റ് (5-6) കൈവിട്ടതിന്റെ ദേഷ്യത്തില്‍ ജോക്കോവിച്ച് പന്ത് പുറത്തേക്ക് വീശിയടിച്ചതായിരുന്നു. പന്ത് കൊണ്ടത് പുറത്ത് നിന്ന ലൈന്‍ റഫറിയുടെ തൊണ്ടയ്ക്കായിരുന്നു. ഉടന്‍ തന്നെ മല്‍സരം നിര്‍ത്തിവയ്ക്കാന്‍ അമ്പയര്‍ ഉത്തരവിടുകയായിരുന്നു. ജോക്കോവിച്ച് റഫറിയോട് മാപ്പു പറയുകയും ചെയ്തിരുന്നു. പിന്നീട് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ജോക്കോവിനെ പുറത്താക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു.
നിരാശനായാണ് ജോക്കോവിച്ച് കളം വിട്ടത്. റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവരുടെ അഭാവത്തില്‍ ഇത്തവണ കിരീട സാധ്യത കല്‍പ്പിച്ച താരമായിരുന്നു ജോക്കോവിച്ച്. തന്റെ 18ാം ഗ്രാന്സ്ലാം നേട്ടമെന്ന മോഹമാണ് ഒരു നിമിഷത്തെ ദേഷ്യം കൊണ്ട് ജോക്കോവിച്ചിന് നഷ്ടമായത്.
RELATED STORIES
''പ്രതി മുഗള്‍ ഭരണം പുനസ്ഥാപിക്കാന്‍ ശ്രമിച്ചു''; അഭിഭാഷകന്റെ...
29 May 2025 2:43 PM GMTകപ്പലപകടം: നാല് ജില്ലകളിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് 1000 രൂപയും 6...
29 May 2025 2:24 PM GMTദലിത് വിവാഹചടങ്ങിനെ ആക്രമിച്ച 35 പേര് കുറ്റക്കാര്‍
29 May 2025 2:18 PM GMTഇടുക്കിയില്‍ നിര്‍ത്തിയിട്ട ലോറിക്കുമുകളില്‍ മരംവീണ് ഒരാള്‍ മരിച്ചു;...
29 May 2025 2:15 PM GMTഅതിശക്തമായ മഴ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
29 May 2025 2:09 PM GMTകര്‍ണാടകയില്‍ വര്‍ഗീയ വിരുദ്ധ സേന രൂപീകരിച്ചു; ദക്ഷിണ കന്നഡ, ഉഡുപ്പി,...
29 May 2025 1:56 PM GMT