Latest News

വെനിസ്വേലന്‍ പ്രസിഡന്റിനെതിരേ ഗുരുതര ആരോപണവുമായി അമേരിക്ക; മഡുറോയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 50 മില്യണ്‍ ഡോളര്‍ പാരിതോഷികം നല്‍കുമെന്ന്

വെനിസ്വേലന്‍ പ്രസിഡന്റിനെതിരേ ഗുരുതര ആരോപണവുമായി അമേരിക്ക; മഡുറോയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 50 മില്യണ്‍ ഡോളര്‍ പാരിതോഷികം നല്‍കുമെന്ന്
X

വാഷിങ്ടണ്‍: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 50 മില്യണ്‍ ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്ത് അമേരിക്ക. ജനുവരിയില്‍ ട്രംപ് ഭരണകൂടം നിശ്ചയിച്ചിരുന്ന 25 മില്യണ്‍ ഡോളറാണ് ഇപ്പോള്‍ ഇരട്ടിയാക്കി.

ലോകത്തിലെ മുന്‍നിര മയക്കുമരുന്ന് കടത്തുകാരില്‍ ഒരാളാണ് വെനിസ്വേലന്‍ നേതാവ് എന്നും ഫെന്റനൈല്‍ കലര്‍ന്ന കൊക്കെയ്ന്‍ യുഎസില്‍ നിറയ്ക്കാന്‍ കാര്‍ട്ടലുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് അമേരിക്കയുടെ ആരോപണം. ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകാരില്‍ ഒരാളാണ് അദ്ദേഹമെന്നും അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് മഡുറോ എന്നുമാണ് അമരിക്കയുടെ മറ്റൊരു വാദം. ഈ വാദം നിരത്തി യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയും ചെയ്തു.രണ്ട് സ്വകാര്യ ജെറ്റുകള്‍, ഒമ്പത് വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ മഡുറോയുമായി ബന്ധപ്പെട്ട 700 മില്യണ്‍ ഡോളറിലധികം സ്വത്തുക്കള്‍ യുഎസ് നീതിന്യായ വകുപ്പ് ഇതുവരെ പിടിച്ചെടുത്തിട്ടുണ്ടെന്നും പിടിച്ചെടുത്ത ടണ്‍ കണക്കിന് കൊക്കെയ്ന്‍ പ്രസിഡന്റിലേക്ക് നേരിട്ട് കണ്ടെത്തിയിട്ടുണ്ടെന്നും ബോണ്ടി അവകാശപ്പെട്ടു.

അതേസമയം, ബോണ്ടിയുടെ പ്രഖ്യാപനത്തെ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പരിഹാസ്യമായ പുകമറ എന്നാണ് വെനിസ്വേലന്‍ വിദേശകാര്യ മന്ത്രി യെവാന്‍ ഗില്‍ വിശേഷിപ്പിച്ചത്. യുഎസിലെ ജെഫ്രി എപ്സ്‌റ്റൈന്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒന്നാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it