Latest News

മുതിര്‍ന്ന ഐഎസ് നേതാവിനെ പിടികൂടിയെന്ന് യുഎസ് സഖ്യം

മുതിര്‍ന്ന ഐഎസ് നേതാവിനെ പിടികൂടിയെന്ന് യുഎസ് സഖ്യം
X

ദമസ്‌കസ്: ഐഎസ് സംഘടനയുടെ മുതിര്‍ന്ന നേതാവിനെ പിടികൂടിയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്. വടക്കുകിഴക്കന്‍ സിറിയയിലാണ് സംഭവം നടന്നതെന്ന് സിറിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമവും സ്ഥിരീകരിച്ചു. പക്ഷേ, ഐഎസിന്റെ ഏറ്റവും ഉയര്‍ന്ന നേതാവായ ഇറാഖിയായ അബു ഹഫ്‌സ് അല്‍ ഹാഷിമി അല്‍ ഖുറൈശി എന്നയാള്‍ ആണോ ഇതെന്ന് സ്ഥിരീകരണമില്ല.


സിറിയ-തുര്‍ക്കി അതിര്‍ത്തിയിലെ അത്മഹ് നഗരത്തില്‍ ഹെലികോപ്റ്ററില്‍ എത്തിയ യുഎസ് സൈനികരാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഐഎസ് നേതാവിനൊപ്പം ഫ്രഞ്ചുകാരിയായ ഒരു യുവതിയുമുണ്ടായിരുന്നു. അവരെ യുഎസ് സൈന്യം കൊണ്ടുപോയോ എന്നും വ്യക്തമല്ല. പ്രദേശത്ത് സിറിയന്‍ അറബ് സൈന്യം പരിശോധന നടത്തികൊണ്ടിരിക്കുകയാണ്.

റെയ്ഡ് നടന്ന സ്ഥലം

അതേസമയം, ഐഎസ് സംഘടനയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള സലാഹ് നുമാന്‍ അല്‍ ജാബരി എന്നയാള്‍ കൊല്ലപ്പെട്ടതായ് ചില റിപോര്‍ട്ടുകള്‍ പറയുന്നു. സിറിയക്കും ഇറാഖിനും ഇടയില്‍ ഐഎസ് പ്രവര്‍ത്തകരുടെ നീക്കങ്ങളുടെ ചുമതലയും ഇയാള്‍ക്കുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

Next Story

RELATED STORIES

Share it