Latest News

യുഎസ് സര്‍ക്കാര്‍ എംബസി ഉദ്യോഗസ്ഥരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി; തന്ത്രപ്രധാന രേഖകള്‍ നശിപ്പിച്ചു

യുഎസ് സര്‍ക്കാര്‍ എംബസി ഉദ്യോഗസ്ഥരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി; തന്ത്രപ്രധാന രേഖകള്‍ നശിപ്പിച്ചു
X

കാബൂള്‍: അഫ്ഗാനിസ്താനിലെ കാബൂളില്‍ യുഎസ് എംബസിയില്‍നിന്ന് യുഎസ് സര്‍ക്കാര്‍ ഉദ്യേഗസ്ഥരെ ഒഴിപ്പിച്ചു. ഹെലികോപ്റ്ററിലാണ് എല്ലാവരെയും എംബസിക്ക് പുറത്തെത്തിച്ചതെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. എംബസി കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഉദ്യോഗസ്ഥരെ ഹെലികോപ്റ്ററില്‍ ഒഴിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കാബൂളില്‍ നിന്ന് യുഎസ് എംബസി ഉദ്യോഗസ്ഥരെ വാസിര്‍ അക്ബര്‍ ഖാന്‍ ജില്ലയിലെ കൂടുതല്‍ സുരക്ഷയുള്ള ഓഫിസിലേക്കാണ് മാറ്റുന്നത്. ഒഴിപ്പിക്കല്‍ നടപടികള്‍ സുഗമമാക്കാന്‍ യുഎസ് കൂടുതല്‍ സേനയെ അഫ്ഗാനിലേക്കയച്ചിരുന്നു. ഒരു റിപോര്‍ട്ടനുസരിച്ച് 5000 പേരെയും മറ്റൊരു റിപോര്‍ട്ടില്‍ 1000 പേരെയുമാണ് അയച്ചത്.

താലിബാന്‍ മുന്നേറ്റം ഉറപ്പായ ഉടന്‍ എംബസിലെ സുപ്രധാനവും തന്ത്രപ്രധാവുമായ രേഖകള്‍ യുഎസ് നശിപ്പിച്ചു.

എംബസിലെ ഏജന്‍സി ലോഗോ, അമേരിക്കന്‍ പതാക, മറ്റ് തന്ത്രപ്രധാന രേഖകള്‍ തുടങ്ങിയവയാണ് കുപ്രചരണത്തിന് ഉപയോഗിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടി നശിപ്പിക്കാന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് യുഎസ് നിര്‍ദേശം നല്‍കിയിട്ടുളളതെന്ന് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. കത്തിച്ചും ഡിസെന്റഗ്രേറ്ററുകളും ഇന്‍സിനെറേറ്ററുകളും പോലുള്ള ഹെവിഡ്യൂട്ടി ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് നശിപ്പിച്ചത്.

അതേസമയം എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടില്ല. കാബൂള്‍ എയര്‍പോര്‍ട്ടില്‍ ചുരുങ്ങിയ ഉദ്യോഗസ്ഥരെ വച്ചാണ് എംബസിപ്രവര്‍ത്തിക്കുക.

താലിബാന്‍ എല്ലാ വശങ്ങളില്‍നിന്നും വരുന്നതായി സൂചിപ്പിച്ച യുഎസ് നയതന്ത്ര ഓഫിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പക്ഷേ, മറ്റ് വിവരങ്ങളൊന്നും പങ്കുവച്ചില്ല. മൂന്ന് മാസത്തിനുള്ളില്‍ താലിബാന്‍ തിരിച്ചെത്തുമെന്നായിരുന്നു യുഎസ്സിന്റെ പ്രവചനം.

യൂറോപ്യന്‍ യൂനിയന്റെ ഉദ്യോഗസ്ഥര്‍ കാബൂള്‍ നഗരത്തിലെ അജ്ഞാതമായ ഒരിടത്തേക്ക് മാറിയതായി അഫ്ഗാന്‍ യുഎസ് കോര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ അറിയിച്ചു.

തങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന പോലുള്ള ആക്രമണങ്ങള്‍ നടത്തിയിട്ടില്ലെന്നും എങ്കിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ലെന്നും താലിബാന്‍ വക്താാവ് റോയിട്ടേഴ്‌സിനെ അറിയിച്ചു.

Next Story

RELATED STORIES

Share it