Latest News

യുഎസ് എതിർപ്പിനിടയിലും ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 വിട്ടയയ്ക്കും

യുഎസ് എതിർപ്പിനിടയിലും ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 വിട്ടയയ്ക്കും
X

തെഹ്റാൻ: ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍നിന്ന് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 വിട്ടയയ്ക്കും. ജിബ്രാള്‍ട്ടറിലെ കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. അമേരിക്കയുടെ എതിര്‍പ്പ് നിലനില്‍ക്കെയാണ് കപ്പല്‍ വിട്ടയയ്ക്കാനുള്ള നീക്കം. കപ്പലിലെ ഇന്ത്യക്കാരായ 24 ജീവനക്കാരെയും വിട്ടയയ്ക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എല്ലാവര്‍ക്കും ഉടന്‍ നാട്ടിലെത്താമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍, അമേരിക്കയുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ കപ്പല്‍ വിട്ടയ്ക്കാന്‍ വൈകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിന്നീടാണ് കപ്പലും വിട്ടയയ്ക്കാന്‍ കോടതി ഉത്തരവിട്ടതായ വാര്‍ത്ത പുറത്തുവന്നത്.

യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന് സംശയിച്ചാണ് ഇറാന്റെ സൂപ്പര്‍ടാങ്കര്‍ ഗ്രേസ് 1 ബ്രിട്ടീഷ് റോയല്‍ മറൈനുകള്‍ ജൂലായ് നാലിന് പിടിച്ചെടുത്തത്.

Next Story

RELATED STORIES

Share it