Latest News

വസ്ത്രം കൊണ്ട് ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പ്; ഉര്‍ഫി ജാവേദ്

എന്റെ ശരീരം തുണികളോട് അലര്‍ജിക് ആണ്''- ഉര്‍ഫി പറഞ്ഞു.

വസ്ത്രം കൊണ്ട് ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പ്; ഉര്‍ഫി ജാവേദ്
X

മുംബൈ: ബോള്‍ഡ് ഫാഷന്‍ ലുക്കുകളില്‍ എത്തി ആരാധകരുടെ മനംകവര്‍ന്ന നടി ഉര്‍ഫി ജാവേദ് മാപ്പുമായി രംഗത്ത്. വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ഉര്‍ഫി ഓരോ തവണയും പ്രത്യക്ഷപ്പെടാറുള്ളത്. ഉര്‍ഫിയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരാറുണ്ടെങ്കിലും അതൊന്നും താരം കാര്യമാക്കാറില്ല. ഇപ്പോഴിതാ താരം മാപ്പ് ചോദിച്ചെത്തിയിരിക്കുകയാണ്.

ട്വിറ്ററിലൂടെയാണ് ക്ഷമാപണവുമായി താരം എത്തിയിരിക്കുന്നത്. 'ഞാന്‍ ധരിക്കുന്ന വസ്ത്രം എല്ലാവരുടെയും വികാരം വ്രണപ്പെടുത്തിയതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനി മുതല്‍ നിങ്ങള്‍ ഒരു മാറിയ ഉര്‍ഫിയെ കാണും. പുതിയവസ്ത്രം കൊണ്ട് ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതില്‍ മാപ്പ് വസ്ത്രത്തില്‍. മാപ്പ്...' ഉര്‍ഫി ട്വിറ്ററില്‍ കുറിച്ചു.

തനിക്ക് വസ്ത്രങ്ങളോട് അലര്‍ജിയാണെന്നാണെന്ന് ഉര്‍ഫി നേരത്തെ പറഞ്ഞിരുന്നു. ഇത് തെളിയിക്കുന്ന തെളിവുകളും ഉര്‍ഫി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇതൊരു തമാശയല്ലെന്നും വളരെ ഗുരുതരമായ പ്രശ്‌നമാണെന്നും ഉര്‍ഫി പറയുന്നുണ്ട്. 'നോക്കൂ, കമ്പിളി വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ എനിക്ക് സംഭവിക്കുന്നത് ഇതാണ്. ഇത് ഗുരുതരമായ പ്രശ്‌നമാണ്. എനിക്കീ പ്രശ്‌നമുണ്ട്. എന്റെ ശരീരം പ്രതികരിക്കാന്‍ തുടങ്ങും. ഇതാ തെളിവ്. ഇതുകൊണ്ടാണ് ഞാന്‍ തുണിയില്ലാതെ നടക്കുന്നത്. എന്റെ ശരീരം തുണികളോട് അലര്‍ജിക് ആണ്''- ഉര്‍ഫി പറഞ്ഞു.

ബിഗ് ബോസ് താരമെന്ന നിലയിലാണ് ഉര്‍ഫി കൂടുതലായും അറിയപ്പെടുന്നത്. പല പ്രമുഖ ടെലിവിഷന്‍ ഷോകളിലും ചില സീരിയലുകളിലും മ്യൂസിക് വീഡിയോകളിലുമെല്ലാം ഉര്‍ഫി വേഷമിട്ടിട്ടുണ്ട്. വ്യത്യസ്തമായ രീതിയിലുള്ള വസ്ത്രധാരണമാണ് ഉര്‍ഫിയുടെ പ്രത്യേകത. വസ്ത്രം മാത്രമല്ല ആഭരണങ്ങളും തെരഞ്ഞെടുക്കുന്നതിലും സമാനമായ വ്യത്യസ്തത ഇവര്‍ പാലിക്കാറുണ്ട്.





Next Story

RELATED STORIES

Share it