Latest News

സംസ്ഥാനത്തെ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നു; കരട് സപ്തംബര്‍ ആറിന്

സംസ്ഥാനത്തെ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നു; കരട് സപ്തംബര്‍ ആറിന്
X

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 32 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിന് ബന്ധപ്പെട്ട ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ നിര്‍ദ്ദേശം നല്‍കി. കരട് വോട്ടര്‍പട്ടിക സെപ്റ്റംബര്‍ ആറിന് പ്രസിദ്ധീകരിക്കും.

ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂര്‍, പാലക്കാട് ജില്ലാ പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം, കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നന്‍മണ്ട വാര്‍ഡുകളിലും തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടക്കോട്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട് വാര്‍ഡ്, തൃശൂര്‍ മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട്, പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ ചുങ്കമന്ദം എന്നീ വാര്‍ഡുകളിലും വോട്ടര്‍ പട്ടിക പുതുക്കും.

തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വെട്ടുകാട്, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഗാന്ധി നഗര്‍ എന്നീ വാര്‍ഡുകളിലും തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 20 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയും എറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഓരോ മുനിസിപ്പാലിറ്റി വാര്‍ഡുകളിലെയും വോട്ടര്‍ പട്ടിക പുതുക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും സെപ്റ്റംബര്‍ 20 വരെ സമര്‍പ്പിക്കാം. സെപ്റ്റംബര്‍ 30 ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

കരട് വോട്ടര്‍പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്,നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിലും www.lsgelection.kerala.gov.in ലും സെപ്റ്റംബര്‍ ആറിന് പ്രസിദ്ധീകരിക്കും.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 2021 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് തികഞ്ഞിരിക്കണം.

Next Story

RELATED STORIES

Share it