- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപി പോലിസ് വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് തള്ളിയിട്ട് പരിക്കേറ്റ മുസ്‌ലിം വ്യാപാരി മരിച്ചു
ന്യൂഡല്‍ഹി : യുപി പോലിസ് കഴിഞ്ഞ ആഴ്ച വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് പരിക്കേറ്റ മുസ് ലിം വ്യാപാരി അക്വീല്‍ ഖുറേശി മരിച്ചു. മാംസ വ്യാപാരിയായ ഖുറേശിയെ പോലിസ് താഴേക്ക് തള്ളിയിട്ട വാര്‍ത്ത ഞായറാഴ്ചയാണ് പുറത്തുവന്നത്. യുപി ബുലന്ദ്ഷഹര്‍ ജില്ലയിലെ ഖുര്‍ജയിലെ ഖുറേശിയുടെ വീട് റെയ്ഡ് ചെയ്യുന്നതിനിടയിലാണ് പോലിസ് ടെറസില്‍ നിന്ന് താഴേക്ക് തള്ളിയിട്ടത്.
തങ്ങളുടെ പിതാവിനെ പോലിസുകാര്‍ താഴേക്ക് തള്ളിയിട്ടതായി ആരോപിച്ചുകൊണ്ടുള്ള മൂന്ന് മക്കളുടെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. കുട്ടികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
#UP : 3 innocent daughters of deceased #Muslim meat seller made serious allegations against #Bulandshahr_police,
— Mohammad Sartaj Alam (@SartajAlamIndia) May 29, 2021
"Police came at one o'clock in the night, threw the father down from the roof, which led to the father's death."
Do the police extort money from meat seller in UP? pic.twitter.com/klazbpf7sd
മെയ് 23, രാത്രിയും 24 പുലര്‍ച്ചെയുമാണ് പോലിസ് ഖുറേശിയുടെ വീട് റെയ്ഡ് ചെയ്തത്. ടെറസില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിന്റെ തലയില്‍ പോലിസുകാര്‍ തോക്കുകൊണ്ട് അടിക്കുകയും പിന്നീട് താഴേക്ക് തള്ളിയിടുകയുമായിരുന്നുവെന്ന് വീഡിയോയില്‍ കുട്ടികള്‍ പറയുന്നു. ഖുറേശിയുടെ തലയോട്ടില്‍ വലിയ മുറിവുകളുണ്ട്.
രാത്രി 1 മണിക്ക് ഇരുവശത്തുനിന്നും വീടു വളഞ്ഞ പോലിസ് മേല്‍ക്കൂരയിലേക്ക് നേരിട്ട് കയറുകയായിരുന്നു. അതിനിടയില്‍ ചിലര്‍ വീടിനുള്ളിലും കയറി. പരിക്കേറ്റയാളെ കുടുംബം പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. തങ്ങളുടെ പിതാവ് തെറ്റായി ഒന്നു ചെയ്തിട്ടില്ലെന്ന് കുട്ടികള്‍ പറയുന്നു.
ഒരു കേസുമായി ബന്ധപ്പെട്ടാണ് തങ്ങള്‍ ഖുറേശിയുടെ വീട്ടിലെത്തിയതെന്നും എന്നാല്‍ കുട്ടികള്‍ പറയുന്നതുപോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നും അവകാശപ്പെടുന്ന വീഡിയോ പോലിസും പുറത്തുവിട്ടിട്ടുണ്ട്.
थाना खुर्जानगर से वांछित अभियुक्त द्वारा पुलिस की आशंका पर छत से कूदने के कारण गम्भीर रुप से घायल हो जाने तथा उसकी दौराने उपचार दिनांक 27.05.21 को मृत्यु हो जाने के प्रकरण में क्षेत्राधिकारी खुर्जा की बाइट। @dgpup @UPGovt @Uppolice @PrashantK_IPS90 @adgzonemeerut @igrangemeerut pic.twitter.com/lYCRtcAzJz
— Bulandshahr Police (@bulandshahrpol) May 30, 2021
മെയ് 23-24 രാത്രിയിലാണ് ഖുറേശിയെ ആശുപത്രിയിലെത്തിച്ചതെന്നും മറ്റൊരു പേരിലാണ് പ്രവേശിപ്പിച്ചതെന്നും ജില്ലാ പോലിസ് മേധാവി പ്രശാന്ത് കെ ആരോപിച്ചു. ഡല്‍ഹിയിലെ ആശുപത്രിയില്‍ വച്ചാണ് ഖുറേശി മരിച്ചത്. അലിഗഢിലെ ആശുപത്രില്‍ നിന്നാണ് ഖുറേശിയെ ഡല്‍ഹി ആശുപത്രിയിലേക്ക് തുടര്‍ ചികില്‍സക്കെത്തിച്ചത്.
നിലവധി കേസുകളില്‍ പ്രതിയാണ് ഖുറേശിയെന്ന് പോലിസ് പറഞ്ഞു. പോലിസിനെ കണ്ടപ്പോള്‍ താഴേക്ക് ചാടുകയായിരുന്നുവെന്നും അതിലാണ് പരിക്കുപറ്റിയതെന്നും പോലിസ് പറയുന്നു.
സംഭവത്തെകുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മരണവാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് പ്രദേശവാസികളും കുടംബവും റോഡ് ഉപരോധിച്ചു. കുറ്റക്കാര്‍ക്കെതിരേ കേസെടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
കുട്ടികളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. യിപി പോലിസിനെതിരേ നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















