Latest News

അവരെന്നെ ഷോക്കടിപ്പിച്ചു, മര്‍ദ്ദിച്ചു, അറസ്റ്റ് ചെയ്ത് ജയിലിലടച്ചു: യുപിയില്‍ പൗരത്വ പ്രക്ഷോഭകര്‍ക്ക് നിയമസഹായം ചെയ്ത എന്‍സിഎച്ച്ആര്‍ഒ അഭിഭാഷകന് കസ്റ്റഡി പീഡനവും കള്ളക്കേസും

ഡിസംബര്‍ 20 ന് നടന്ന പ്രതിഷേധത്തോടനുബന്ധിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുതെന്നും 22 ന് എഫ്‌ഐആര്‍ എഴുതിയെന്നും 24 ന് അറസ്റ്റ് ചെയ്‌തെന്നും അവര്‍ കോടതിയെ അറിയിച്ചു. കോടതി ഫൈസലിനെ റിമാന്റ് ചെയ്തു.

അവരെന്നെ ഷോക്കടിപ്പിച്ചു, മര്‍ദ്ദിച്ചു, അറസ്റ്റ് ചെയ്ത് ജയിലിലടച്ചു: യുപിയില്‍ പൗരത്വ പ്രക്ഷോഭകര്‍ക്ക് നിയമസഹായം ചെയ്ത എന്‍സിഎച്ച്ആര്‍ഒ അഭിഭാഷകന് കസ്റ്റഡി പീഡനവും കള്ളക്കേസും
X

ഷമ്‌ലി: എന്‍സിഎച്ച്ആര്‍ഒ പ്രവര്‍ത്തകനായ രാജസ്ഥാനില കോട്ട ജില്ലയിലെ അഭിഭാഷകന് യുപി പോലിസിന്റെ കൊടിയ പീഡനം. പൗരത്വ പ്രക്ഷോഭത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് നിയമസഹായം ചെയ്യാന്‍ യുപിയിലെ ഷമ്‌ലിയിലെ കോടതിയിലെത്തിയ മുഹമ്മദ് ഫൈസലിനെയാണ് ഉത്തര്‍പ്രദേശ് പോലിസ് കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധമായി ലോക്കപ്പിലടച്ച അദ്ദേഹത്തെ അവര്‍ പല തവണ ഷോക്കടിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു.

ഡിസംബറിലെ പൗരത്വ പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് എന്‍സിഎച്ച്ആര്‍ഒയുടെ ഡല്‍ഹി ഓഫിസില്‍ നിന്ന് ലഭിച്ച സന്ദേശമനുസരിച്ച് അഭിഭാഷകനായ മുഹമ്മദ് ഫൈസല്‍ യുപിയിലെ ഷമ്‌ലിയില്‍ കെയ്‌റാന കോടതിയിലെത്തിയത്. അവിടെ അദ്ദേഹം പ്രാദേശിക അഭിഭാഷകനുമൊത്ത് പ്രക്ഷോഭത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് നിയമസഹായം ചെയ്യുന്നതിനിടയിലാണ് ഏകദേശം വൈകീട്ട് അഞ്ച് മണിയോടെ കോടതി വരാന്തയില്‍ നിന്ന് ഫൈസലിനെ യുപി എസ്ഒജി ടീം കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ ഫെയ്‌സല്‍ പ്രതിഷേധിച്ചെങ്കിലും പോലിസ് വകവച്ചില്ല. അവര്‍ അദ്ദേഹത്തെയും സുഹൃത്തിനെയും കൈറാന സ്‌റ്റേഷനിലെത്തിച്ചു. അവിടെ വച്ച് തന്റെ തിരിച്ചറിയല്‍ രേഖകള്‍ അദ്ദേഹം പോലിസിന് കൈമാറിയെങ്കിലും അവരത് സ്വീകരിച്ചില്ല. അത് വ്യാജമാണ് എന്നായിരുന്നു അവരുട വാദം. അവര്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്തു. അവരുടെ പേരുകള്‍ ചോദിച്ചപ്പോള്‍ മര്‍ദ്ദനം വര്‍ധിച്ചു. ഒടുവില്‍ 11 മണിയോടെ ലോക്കപ്പ് ചെയ്തു.

ഡിസംബര്‍ 20 ന് നടന്ന പ്രതിഷേധത്തോടനുബന്ധിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുതെന്നും 22 ന് എഫ്‌ഐആര്‍ എഴുതിയെന്നും 24 ന് ്അറസ്റ്റ് ചെയ്‌തെന്നും അവര്‍ കോടതിയെ അറിയിച്ചു. കോടതി ഫൈസലിനെ റിമാന്റ് ചെയ്തു.

പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനാണ് ഫെയ്‌സലെന്നും ലഘുലേഖ വിതരണം ചെയ്യാനാണ് വന്നിരിക്കുന്നതെന്നും പോലിസ് ആരോപിച്ചു. താനൊരിക്കലും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകായിരുന്നിട്ടില്ലെന്ന് ഫെയ്‌സല്‍ പറയുന്നു. പീഡനത്തിനു പുറമെ 13-14 ദിവസം അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടിവന്നു.

പോലിസ് പീഡനത്തിനെതിരേ നിയമപരമായി പോരാടാന്‍ ഒരുങ്ങുകയാണ് ഫൈസല്‍.




Next Story

RELATED STORIES

Share it