Latest News

യുപിയിലെ ആള്‍ക്കൂട്ട കൊലപാതകം; അജയ് റായിയടങ്ങുന്ന കോണ്‍ഗ്രസിന്റെ പ്രതിനിധി സംഘത്തെ തടഞ്ഞ് പോലിസ്

യുപിയിലെ ആള്‍ക്കൂട്ട കൊലപാതകം; അജയ് റായിയടങ്ങുന്ന കോണ്‍ഗ്രസിന്റെ പ്രതിനിധി സംഘത്തെ തടഞ്ഞ് പോലിസ്
X

ലഖ്‌നോ: ആള്‍ക്കൂട്ടകൊലപാതകത്തിന് ഇരയായ ഹരിഓം വാല്‍മീകിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിനായി കുടുംബത്തെ സന്ദര്‍ശിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം തടഞ്ഞ് പോലിസ്. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് റായിയടങ്ങുന്ന പ്രതിനിധി സംഘത്തെയാണ് പോലിസ് തടഞ്ഞത്.

ലഖ്നോവിലെ കോണ്‍ഗ്രസ് ഓഫീസിന് പുറത്ത് കനത്ത പോലിസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഒരു സാഹചര്യത്തിലും അവരെ റായ് ബറേലിയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നാണ് പോലിസ് പറയുന്നത്.

ഒക്ടോബര്‍ 2 നാണ് റായ് ബറേലിയിലെ ഉഞ്ചഹാറില്‍ 40 വയസ്സുള്ള ഹരിയോം വാല്‍മീകിയെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന ഹരിയോമിനെ ഡ്രോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു. ആക്രമണത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവം വലിയ തരത്തിലുള്ള വിമര്‍ശങ്ങള്‍ക്കിടയാക്കി. പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവും റായ് ബറേലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി ഞായറാഴ്ച രാത്രി ഹരിയോമിന്റെ കുടുംബവുമായി സംസാരിക്കുകയും കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്തു.

സംഭവത്തിലെ പ്രതികളെന്ന് കരുതുന്ന 23 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്; ഒമ്പത് പേരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, മറ്റുള്ളവര്‍ ഇപ്പോഴും ചോദ്യം ചെയ്യലിലാണ്.കേസിലെ മുഖ്യപ്രതിയായ ദീപക് അഗ്രഹാരിയെ വെള്ളിയാഴ്ച റായ് ബറേലി പോലിസിന്റെ പിടിയിലായി.

Next Story

RELATED STORIES

Share it