Latest News

യുപി തിരഞ്ഞെടുപ്പ്; യോഗി ആദിത്യനാഥ് ഇന്ന് ഗോരഖ്പൂരില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

യുപി തിരഞ്ഞെടുപ്പ്; യോഗി ആദിത്യനാഥ് ഇന്ന് ഗോരഖ്പൂരില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും
X

ന്യൂഡല്‍ഹി; യുപിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് നാഥ് ഇന്ന് ഗോരഖ്പൂരില്‍നിന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. അദ്ദേഹത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അനുഗമിച്ചേക്കും എന്നും വാര്‍ത്തയുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 11.40നാണ് മുഖ്യമന്ത്രി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ എത്തുന്നത്. ഗോരഖ്പൂര്‍ മഹാറാണ പ്രതാപ് ഇന്റര്‍ കോളജ് മൈതാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് റാലിക്കുശേഷമായിരിക്കും മുഖ്യമന്ത്രി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തുക. യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മാത്രമേ അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുള്ളു. ഫെബ്രുവരി പത്തിനാണ് ഏഴ് ഘട്ടങ്ങളായി നടക്കുന്ന യുപി തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്.

ജനുവരി 15നാണ് യോഗി ആദിത്യനാഥായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി പ്രഖ്യാപിച്ചത്.

അഖിലേഷ് യാദവ് കര്‍ഹാല്‍ മണ്ഡലത്തില്‍ നിന്നായിരിക്കും മല്‍സരിക്കുക.

ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, മാര്‍ച്ച് 7 എന്നിങ്ങനെ ഏഴ് ഘട്ടങ്ങളായാണ് യുപി തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ട് എണ്ണും.

2017 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 312 സീറ്റോടെ മുന്നിലെത്തിയിരുന്നു. 403 സീറ്റുകളാണ് നിയമസഭയിലുള്ളത്. ബിജെപി 39.67 ശതമാനം വോട്ടും കരസ്ഥമാക്കി.

Next Story

RELATED STORIES

Share it