Latest News

യുപിയില്‍ ഏറ്റുമുട്ടല്‍; നാല് പോലിസുകാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്

യുപിയില്‍ ഏറ്റുമുട്ടല്‍; നാല് പോലിസുകാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്
X

ലഖ്‌നോ: ബല്ലിയ- ഗാസിപൂര്‍ ഹൈവേയില്‍ അക്രമികളുടെ വെടിവയ്പ്പില്‍ നാലുപോലിസുകാര്‍ക്ക് പരിക്കേറ്റു. മോട്ടോര്‍സൈക്കിളില്‍ ഗാസിപൂരിലേക്കുപോവുകയായിരുന്ന, നിരവധി ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാപ്പുള്ളികളുമായ സുനില്‍സിങ്, മുകേഷ് ചൗധരി എന്നിവരാണ് ഹൈവേ പട്രോളിങ്ങിനിടെ പിന്തുടര്‍ന്ന പോലിസുകാര്‍ക്കെതിരേ വെടിയുതിര്‍ത്തത്.

ബിഹാറിലെ സിവാന്‍ സ്വദേശികളാണിവര്‍. ഏറ്റുമുട്ടലില്‍ പരിക്കേറ്റ സുനില്‍സിങ്ങിനെ അറസ്റ്റ് ചെയ്തു. ബിഹാറിലെ സിവാന്‍ ജില്ലയില്‍ താമസിക്കുന്ന കുറ്റവാളികളെ അറസ്റ്റ് ചെയ്തതായും സിങ്ങിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ശിവ് നാരായണ്‍ വയ്‌സ് പറഞ്ഞു. ഇവരുടെ പക്കല്‍ നിന്ന് ഒരു ഇന്ത്യന്‍ നിര്‍മിത ആയുധം കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it