Latest News

ഉന്നാവോ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് പച്ചക്കറി വില്‍പ്പനക്കാരനായ പതിനേഴുകാരനെ പോലിസ് തല്ലിക്കൊന്നു

ഉന്നാവോ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് പച്ചക്കറി വില്‍പ്പനക്കാരനായ പതിനേഴുകാരനെ പോലിസ് തല്ലിക്കൊന്നു
X

ഉന്നാവോ: കൊവിഡ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പച്ചക്കറി വില്‍പ്പനക്കാരനായ പതിനേഴുകാരനെ പോലിസ് തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഉന്നാവോ ജില്ലയില്‍ ബന്‍ഗാര്‍മൗ കൊത്വാലി പ്രദേശത്തെ പ്രാദേശിക മാര്‍ക്കറ്റില്‍ ഫൈസലിനെയാണ് തല്ലിക്കൊന്നത്.

ഒരു മണ്ഡിയില്‍ പച്ചക്കറി വില്‍ക്കുന്നതുകണ്ടാണ് പോലിസ് ഫൈസലിനെ തല്ലിക്കൊന്നതെന്ന് കുടുംബം ആരോപിച്ചു.

മണ്ഡിയില്‍ വച്ചുതന്നെ പോലിസ് ഫൈസലിനെ മര്‍ദ്ദിച്ചു. പിന്നീട് പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഫൈസിലന്റെ നില വഷളായതോടെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പോലിസുകാര്‍ കടന്നുകളഞ്ഞെന്ന് ഫൈസലിന്റെ സഹോദരന്‍ ആരോപിച്ചു.

പോലിസുകാര്‍ക്കെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് പോലിസ് എസ് പി ആനന്ദ് കുല്‍ക്കര്‍ണി പറഞ്ഞു.

വിജയ് ചൗധരി, സീമാവത്ത് എന്നീ പോലിസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തിട്ടുളളത്. ഹോം ഗാര്‍ഡായ സത്യപ്രകാശിനെ ഡിസ്മിസ് ചെയ്തു.

പോലിസുമായി ഉണ്ടായ തര്‍ക്കത്തില്‍ പോലിസുകാര്‍ ഫൈസലിന്റെ മുഖത്തടിച്ചുവെന്ന് കുടുംബം ആരോപിച്ചു.

പട്രോളിങിനെത്തിയ പോലിസുകാര്‍ ഫൈസലിനെ മാണ്ഡിയില്‍ വച്ച് പിടികൂടുകയും അടിക്കുകയും ചെയ്തു. പിന്നീട് പോലിസ് സ്‌റ്റേഷനിലെത്തി മര്‍ദ്ദിച്ചു. തുടര്‍ന്നാണ് മരിച്ചതെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.


സംഭവത്തില്‍ പ്രതിഷേധിച്ച് ഉന്നാവൊ-ഹര്‍ദൗ റോഡ് നാട്ടുകാര്‍ തടഞ്ഞു. നിരവധി പേരാണ് കൊവിഡ് ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധത്തിനിറങ്ങിയത്.

അതേസമയം ലോക്ക് ഡൗണ്‍ ലംഘിച്ചയാളെ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും വേണ്ട ചികില്‍സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ലെന്നും ഉന്നാവോ എഎസ്പി ശശിശേഖര്‍ സിങ് പറഞ്ഞു.

Next Story

RELATED STORIES

Share it