Latest News

കരിപ്പൂര്‍ ദുരന്ത സ്ഥലത്ത് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍, എംപി കുഞ്ഞാലിക്കുട്ടി എന്നിവരടക്കമുള്ള പ്രമുഖര്‍ സന്ദര്‍ശനം നടത്തി

കരിപ്പൂര്‍ ദുരന്ത സ്ഥലത്ത് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍, എംപി കുഞ്ഞാലിക്കുട്ടി എന്നിവരടക്കമുള്ള പ്രമുഖര്‍ സന്ദര്‍ശനം നടത്തി
X
കോഴിക്കോട്: വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബൈയില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍പെട്ട സ്ഥലത്ത് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ സന്ദര്‍ശനം നടത്തി. മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എം.പി, ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവരും സന്ദര്‍ശനം നടത്തി.


വിമാനം റണ്‍വേയില്‍ നിന്ന് താഴേക്ക് പതിച്ച നിലയിലാണുള്ളതെന്നും വിമാനം രണ്ടായി പിളര്‍ന്നിട്ടുണ്ടെന്നും വിമാനത്താവളത്തിലെത്തി സ്ഥിതി വിലയിരുത്തിയ ശേഷം കേന്ദ്രസഹമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ വിമാനത്തിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചു മാറ്റേണ്ടി വന്നതായും മന്ത്രി പറഞ്ഞു. അപകടമെങ്ങനെ നടന്നുവെന്ന് അധികൃതര്‍ വിശദീകരിക്കുമെന്നും സംഭവത്തെ കുറിച്ച് ഡിജിസിഎ സംഘം അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. അപകടത്തിന്റെ വിവിധ വശങ്ങളെകുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആശങ്കയുണ്ടാക്കുന്ന അപകടമാണിതെന്നും അദ്ദേഹം പ്രതികരിച്ചു.







Next Story

RELATED STORIES

Share it