Latest News

കേന്ദ്ര ബജറ്റ് 2021-22: കയറ്റുമതി വര്‍ധിപ്പിക്കാന്‍ മെഗാ നിക്ഷേപവുമായി ടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍

കേന്ദ്ര ബജറ്റ് 2021-22: കയറ്റുമതി വര്‍ധിപ്പിക്കാന്‍ മെഗാ നിക്ഷേപവുമായി ടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍
X

ന്യൂഡല്‍ഹി: കയറ്റുമതി വര്‍ധിപ്പിക്കാനും ടെക്‌സ്‌റ്റൈല്‍ മേഖലയുടെ ആഗോള തലത്തിലുള്ള നിലവാരം വര്‍ധിപ്പിക്കാനും ബജറ്റില്‍ നിര്‍ദേശം. ഉല്‍പ്പാദനവികസന പദ്ധതിയുടെ ഭാഗമാണ് ഇത്തരമൊരു നിര്‍ദേശമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

''ടെക്‌സ്റ്റൈല്‍ പാര്‍ക്കുകളില്‍ നിക്ഷേപം നടത്തുന്ന ഉല്‍പ്പാദന വികസന പദ്ധതിക്ക് രൂപം നല്‍കുന്നുണ്ട്. അതുവഴി ഈ മേഖലയില്‍ ലോകോത്തരമായ പശ്ചാത്തല വികസനം കൈവരിക്കാന്‍ കഴിയും. അത് കയറ്റുമതി മേഖലയില്‍ രാജ്യത്തിന്റെ മല്‍സരക്ഷമത വര്‍ധിപ്പിക്കും''- ധനമന്ത്രി പറഞ്ഞു.

രാജ്യത്ത് ഏഴ് പാര്‍ക്കുകളാണ് നിര്‍മിക്കുക. ആസ്തി വികസനത്തിലായിരിക്കും ഊന്നല്‍ നല്‍കുക. രാജ്യത്ത് പുതിയ സാമ്പത്തിക കോറിഡോര്‍ നിര്‍മിക്കും''- ധനമന്ത്രി പറഞ്ഞു.

കൊവിഡ് വാക്‌സിനുവേണ്ടി 35,000 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും വേണ്ടിവന്നാല്‍ കൂടുതല്‍ തുക അനുവദിക്കുമെന്നും ബജറ്റില്‍ നിര്‍ദേശമുണ്ട്.

Next Story

RELATED STORIES

Share it