Latest News

തിരുവമ്പാടി എസ്‌റ്റേറ്റില്‍ നിന്ന് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹാവശിഷ്ടം കണ്ടെത്തി

തിരുവമ്പാടി എസ്‌റ്റേറ്റില്‍ നിന്ന് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹാവശിഷ്ടം കണ്ടെത്തി
X
കോഴിക്കോട്: തിരുവമ്പാടിയിലെ എസ്‌റ്റേറ്റില്‍ നിന്ന് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹാവശിഷ്ടം കണ്ടെത്തി. എസ്‌റ്റേറ്റിനോട് ചേര്‍ന്ന കാടുമൂടിയ സ്ഥലത്താണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. മനുഷ്യാസ്ഥികള്‍ ചിതറിക്കിടക്കുന്ന നിലയിലാണ്.സമീപത്ത് നിന്ന് തലയോട്ടിയും കണ്ടെത്തി.മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

തിരുവമ്പാടി വാപ്പാട്ട് പേനക്കാവിനടുത്ത് താഴെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.സമീപത്തെ മരത്തില്‍ കെട്ടിയിരുന്ന നിലയില്‍ തേയ്മാനം പിടിച്ച തുണിയും ഉണ്ടായിരുന്നു.ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ റബ്ബര്‍ എസ്‌റ്റേറ്റില്‍ വിറക് ശേഖരിക്കാന്‍ പോയ ആളാണ് അസ്ഥിക്കൂടവും തലയോട്ടിയും കണ്ടത്.തുടര്‍ന്ന് നാട്ടുകാരെയും പോലിസിനെയും വിവരമറിയിക്കുകയായിരുന്നു.സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it