Latest News

മരം മുറിയിലും സ്വര്‍ണക്കടത്തിലും സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെട്ടു; കെപിസിസി പ്രസിഡന്റിനെ നിശബ്ദനാക്കാനാകില്ലെന്നും ഉമ്മന്‍ ചാണ്ടി

മരം മുറിയിലും സ്വര്‍ണക്കടത്തിലും സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെട്ടു; കെപിസിസി പ്രസിഡന്റിനെ നിശബ്ദനാക്കാനാകില്ലെന്നും ഉമ്മന്‍ ചാണ്ടി
X

തിരുവനന്തപുരം: മരം മുറിയിലും സ്വര്‍ണക്കടത്തിലും മുഖം നഷ്ടപ്പെട്ട സര്‍ക്കാരും ഇടതുമുന്നണിയും പ്രതിരോധത്തിന് വളഞ്ഞവഴി തേടുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. കെപിസിസി പ്രസിഡന്റിനെ വിജിലന്‍സ് കേസില്‍ കുടുക്കി നിശബ്ദനാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം വിലപ്പോകില്ല. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ ആളില്‍നിന്ന് പരാതി എഴുതി വാങ്ങിയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് രാഷ്ട്രീയ പകപോക്കലാണെന്നു വ്യക്തം. ഏത് അന്വേഷണവും നേരിടാമെന്ന സുധാകരന്റെ നിലപാട് അദ്ദേഹത്തിന്റെ നിരപരാധിത്വത്തിന് തെളിവാണ്.

മരംവെട്ടു കേസിലും സ്വര്‍ണക്കടത്തിലും മുഖം നഷ്ടപ്പെട്ട സര്‍ക്കാരും ഇടതുമുന്നണിയും പ്രതിരോധത്തിന് വളഞ്ഞവഴി തേടുകയാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it