Latest News

കോടല്ലൂര്‍ വാര്‍ഡുകളിലെ യുഡിഎഫ് പത്രിക തള്ളി; 14 ഇടത്ത് എതിരില്ലാതെ വിജയിച്ച് എല്‍ഡിഎഫ്

കോടല്ലൂര്‍ വാര്‍ഡുകളിലെ യുഡിഎഫ് പത്രിക തള്ളി; 14 ഇടത്ത് എതിരില്ലാതെ വിജയിച്ച് എല്‍ഡിഎഫ്
X

കണ്ണൂര്‍: തളിയില്‍, കോടല്ലൂര്‍ വാര്‍ഡുകളിലെ യുഡിഎഫ് പത്രിക തള്ളി. ഇതോടെ ഇവിടെ എല്‍ഡിഎഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മറ്റൊരു വാര്‍ഡായ അഞ്ചാംപീടികയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതോടെ ഇവിടെയും എല്‍ഡിഎഫ് വിജയിച്ചു.

നേരത്തെ തന്നെ മൊറാഴ, പൊടിക്കുണ്ട് വാര്‍ഡുകളില്‍ സിപിഎമ്മിന് എതിരില്ലായിരുന്നു. കോടല്ലൂര്‍ വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ രജിത. തളിയില്‍ കെ വി പ്രേമരാജന്‍ എന്നിവരാണ് എതിരില്ലാത്തവര്‍. നിലവില്‍ കണ്ണൂരില്‍ ആകെ 14 ഇടത്ത് എല്‍ഡിഎഫിന് എതിരില്ല.

Next Story

RELATED STORIES

Share it