Latest News

അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുത്; പി വി അന്‍വര്‍ സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുത്; പി വി അന്‍വര്‍ സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
X

കോഴിക്കോട്: അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എല്ലാവരെയും മുന്നണിയിലേക്ക് കൊണ്ടുവരിക എന്നു പറഞ്ഞാല്‍ അതിന് പ്രയാസമുണ്ട്. എല്ലാവര്‍ക്കും എംഎല്‍എ സ്ഥാനം വേണമെന്ന് പറഞ്ഞാല്‍ അതും അംഗീകരിക്കാന്‍ പ്രയാസമുണ്ട്.

ഒരിക്കലും ഒരു വഴിയമ്പലമായി ഐക്യജനാധിപത്യ മുന്നണിയെ നോക്കി കാണാന്‍ സാധ്യമല്ലയെന്നും ഘടകക്ഷിയായി പ്രവര്‍ത്തിക്കുമ്പോള്‍ പി വി അന്‍വര്‍ മാന്യതയോടെ പോകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.പി വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.

മുന്നണിയിലായാലും പാര്‍ട്ടിയില്‍ ആയാലും അച്ചടക്കത്തിന് വിരുദ്ധമായി സംസാരിക്കുന്നതും പരസ്യപ്രസ്താവന നടത്തുന്നതും ഗുണകരമാവില്ല. പി വി അന്‍വര്‍ അല്പം സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഒരുപാട് നന്ദികേട് ജീവിതത്തില്‍ നേരിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ആര്‍ക്കൊക്കെ സഹായം ചെയ്തിട്ടുണ്ടോ അവരെല്ലാം പുറത്തുനിന്നു കുത്തിയിട്ടുണ്ട്. അധികാരം നഷ്ടപെടുമ്പോള്‍ ആരും കൂടെ ഉണ്ടാവില്ല എന്ന് എല്ലാവരും ഓര്‍ക്കണമെന്നും മുള്ളപ്പള്ളി കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it