Latest News

റീ പോളിങ് നടന്ന രണ്ടിടങ്ങളില്‍ വിജയം നേടി യുഡിഎഫ്

വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മുനിസിപ്പാലിറ്റി 34ാം ഡിവിഷനിലുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

റീ പോളിങ് നടന്ന രണ്ടിടങ്ങളില്‍ വിജയം നേടി യുഡിഎഫ്
X
കോഴിക്കോട്: റീപോളിങ് നടന്ന രണ്ടിടങ്ങളില്‍ യുഡിഎഫിന് വിജയം. വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മുനിസിപ്പാലിറ്റി 34ാം ഡിവിഷനിലുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. സുല്‍ത്താന്‍ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷനില്‍ കോണ്‍ഗ്രസിന്റെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അസീസ് മാടാല 136 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി എം ബീരാനെ തോല്‍പ്പിച്ചു. കര്‍ഷക മുന്നണി സ്ഥാനാര്‍ത്ഥി ഇവിടെ 255 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ഥിക്ക് കേവലം 16 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ 34ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുസ്ലിം ലീഗിലെ ജഹ്ഫര്‍ കുന്നത്തേരി 101 വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ചു.

Next Story

RELATED STORIES

Share it