- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഡിഎഫിന് മൃദുഹിന്ദുത്വ സമീപനം; ബിജെപിയ്ക്കും കേന്ദ്രത്തിനും എതിരേ യുഡിഎഫ് മൗനം പാലിക്കുന്നുവെന്ന് എ വിജയരാഘവന്
ശബരിമല വിഷയത്തില് തൊടാന് മടിച്ച് സിപിഎം

തിരുവനന്തപുരം: യുഡിഎഫിനും കോണ്ഗ്രസിനും ബിജെപിയോട് മുദുഹിന്ദുത്വ സമീപമാണെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്. രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മൃദുഹിന്ദുത്വ സമീപനത്തിന്റെ പ്രചാരകരാണ്. രാജ്യത്തെ വര്ഗ്ഗീയ വല്ക്കരിക്കാന് ബിജെപി ശ്രമിക്കുമ്പോള് അതിനെതിരേ കോണ്ഗ്രസ് പ്രതികരിക്കുന്നില്ല. പെട്രോള് വിലവര്ധന 90 രൂപയായിട്ടും കേന്ദ്രത്തിനും ബിജെപിക്കുമെതിരേ കോണ്ഗ്രസ് പ്രതികരിക്കുന്നില്ല. ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഉയര്ന്ന പെട്രോള് വിലയാണ് രാജ്യത്തേതെന്നും അദ്ദേഹം പറഞ്ഞു. രാഹുല് ഗാന്ധി തിരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങള് ആരംഭിക്കുന്നത് അമ്പലങ്ങളില് നിന്നാണ്്. പ്രിയങ്ക ഗാന്ധി ഗംഗാ തീര്ഥം നടത്തിയാണ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത്. ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിലും ഉമ്മന് ചാണ്ടിയുടേയും മുല്ലപ്പള്ളിയുടേയും പ്രസ്ഥാനവനകളിലും കേന്ദ്ര സര്്ക്കാരിനെതിരേ വിമര്ശനമില്ല. ബിജെപിയുമായുള്ള ബന്ധം വിപുലീകരിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്.
കേന്ദ്രസര്ക്കാരിന്റെ കര്ഷക നയങ്ങളെ എതിര്ക്കുന്നു എന്നു പറയുന്ന കോണ്ഗ്രസിന്റെ മുന് നിലപാട് കര്ഷകര്ക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇപ്പോള് കോണ്ഗ്രസുകാര് ഉയര്ത്തിപ്പിടിക്കുന്ന കടലാസിന് കടലാസിന്റെ വിലയേ ഉള്ളൂ. യുഡിഎഫ് ഏത് വിഷയത്തിലാണ് വാഗ്ദാനം പാലിച്ചിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. എന്നാല് വാര്ത്താസമ്മേളനത്തില് ശബരിമല എന്ന വാക്ക് പോലും ഉച്ചരിക്കാതിരിക്കാന് എല്ഡിഎഫ് കണ്വീനര് കൂടിയായ എ വിജയരാഘവന് പ്രത്യേകം ശ്രദ്ധിച്ചു.
കോണ്ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനവും ബിജെപിയുടെ ജനവിരുദ്ധ നയങ്ങളും എല്ഡിഎഫ് നടത്തുന്ന ജാഥയില് ഉയര്ത്തുമെന്നും അദ്ദേഹം വാര്ത്താസമ്മേളനത്തില് പറഞ്ഞു.
RELATED STORIES
ഓര്ത്തഡോക്സ് ചര്ച്ചിന്റെ ജെറുസലേമിലെ ബാങ്ക് അക്കൗണ്ടുകള്...
17 Aug 2025 6:19 AM GMT' വാനരന്മാരുടെ ആരോപണങ്ങൾക്ക് ഞാനല്ല മറുപടി പറയേണ്ടത് '; മൗനം വെടിഞ്ഞ്...
17 Aug 2025 6:15 AM GMTവഖ്ഫ് പോര്ട്ടലിനെ ചോദ്യം ചെയ്ത് മുസ്ലിം വ്യക്തിനിയമ ബോര്ഡ്...
17 Aug 2025 6:07 AM GMTജമ്മു കശ്മീരിലെ കത്വയിൽ മേഘവിസ്ഫോടനത്തിൽ നാലുമരണം
17 Aug 2025 6:04 AM GMT''നെതന്യാഹു ഒരു പ്രശ്നമായി മാറി; ഇസ്രായേലിനെതിരേ ഉപരോധം വേണ്ടി വരും:...
17 Aug 2025 5:53 AM GMTഷുഹൈബ് വധക്കേസ് പ്രതി കണ്ണൂരില് എംഡിഎംഎയുമായി പിടിയില്
17 Aug 2025 5:51 AM GMT