Latest News

സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനുള്ള നടപടികളുമായി യുഎഇ; സ്വകാര്യ കമ്പനികളില്‍ 10 ശതമാനം സംവരണം

നൈപുണ്യ തൊഴില്‍ മേഖലയില്‍ മാത്രമാണ് ഇക്കാര്യം നടപ്പാക്കേണ്ടത്.

സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനുള്ള നടപടികളുമായി യുഎഇ; സ്വകാര്യ കമ്പനികളില്‍ 10 ശതമാനം സംവരണം
X

ദുബയ്: സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനുള്ള നടപടികളുമായി യുഎഇ. സ്വകാര്യ കമ്പനികളില്‍ തൊഴിലാളികളെ നിയമിക്കുമ്പോള്‍ നിര്‍ബന്ധമായും പത്ത് ശതമാനം ജീവനക്കാര്‍ സ്വദേശികളായിരിക്കണമെന്ന് മന്ത്രിസഭ നിര്‍ദ്ദേശിച്ചു.


ആദ്യഘട്ടത്തില്‍ രണ്ട് ശതമാനം സ്വദേശിവല്‍ക്കരണം സ്വകാര്യ കമ്പനികള്‍ ഉറപ്പാക്കണമെന്ന് കാബിനറ്റ് അഫയേഴ്‌സ് മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ഗര്‍ഗാവി പറഞ്ഞു. നൈപുണ്യ തൊഴില്‍ മേഖലയില്‍ മാത്രമാണ് ഇക്കാര്യം നടപ്പാക്കേണ്ടത്. 2026 നകം ഈ നിര്‍ദേശം സ്വകാര്യ കമ്പനികള്‍ നടപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത അഞ്ച് വര്‍ഷത്തിനകം ഈ ലക്ഷ്യം പൂര്‍ത്തീകരിക്കണം എന്നാണ് മന്ത്രിസഭയുടെ നിര്‍ദ്ദേശം.




Next Story

RELATED STORIES

Share it