Latest News

യുഎഇ സന്ദര്‍ശക വിസ കാലാവധി ഒരു മാസം വര്‍ദ്ധിപ്പിച്ചു

യുഎഇ സന്ദര്‍ശക വിസ കാലാവധി ഒരു മാസം വര്‍ദ്ധിപ്പിച്ചു
X

ദുബയ്: സന്ദര്‍ശക വിസയില്‍ യുഎഇയില്‍ കഴിയുന്നവരുടെ കാലാവധി യാതൊരു ഫീസും ഈടാക്കാതെ ഒരു മാസം ദീര്‍ഘിപ്പിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനിതക മാറ്റം സംഭവിച്ച കോവിഡ്19 വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചിട്ടതിനെ തുടര്‍ന്നാണ് ഈ ആനുകൂല്യം.




Next Story

RELATED STORIES

Share it