Latest News

പ്രവാചകനിന്ദ: പ്രതിഷേധവുമായി യുഎഇയും

പ്രവാചകനിന്ദ: പ്രതിഷേധവുമായി യുഎഇയും
X

ദുബയി: ബിജെപി വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചകനിന്ദാ പരാമര്‍ശത്തിനെതിരേ യുഎഇയും. ധാര്‍മ്മികവും മാനുഷികവുമായ മൂല്യങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും വിരുദ്ധമായ പരാമര്‍ശത്തെ യുഎഇയുടെ അപലപിച്ചു. എല്ലാ മതങ്ങളെയും മതചിഹ്നങ്ങളെയും ബഹുമാനിക്കണമെന്നും അപഹസിക്കരുതെന്നും വിദ്വേഷപരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

സവര്‍ത്തിത്തത്തിന്റെയും സഹനത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

നൂപുര്‍ ശര്‍മ ഗ്യാന്‍വാപി മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട ഒരു ടെലിവിഷന്‍ ചര്‍ച്ചയിലാണ് പ്രവാചകനെ നിന്ദിച്ചത്.

ബിജെപി വക്താവിന്റെ പരാമര്‍ശത്തിനെതിരേ കുവൈത്ത്, ഒമാന്, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തുവന്നു. ഖത്തറും കുവൈത്തും നയതന്ത്രപ്രതിനിധികളെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it