Latest News

മാരക ലഹരി മരുന്നുകളുമായി കോഴിക്കോട് രണ്ടു യുവാക്കള്‍ പിടിയില്‍

ചെലവൂര്‍ മുണ്ടിക്കതാഴം സ്വദേശി ദേശത്ത് നായേടത്ത് വീട്ടില്‍ അതുല്‍, കച്ചേരി വെസ്റ്റ്ഹില്‍ സ്വദേശി അര്‍ജുന്‍ ദാസ് എന്നിവരാണ് പിടിയിലായത്.

മാരക ലഹരി മരുന്നുകളുമായി കോഴിക്കോട് രണ്ടു യുവാക്കള്‍ പിടിയില്‍
X

കോഴിക്കോട്: മാരക ലഹരി മരുന്നുകളായ എംഡിഎംഎ ഗുളികകള്‍, എംഡിഎംഎ ക്രിസ്റ്റല്‍, എല്‍എസ്ഡി സ്റ്റാമ്പുകള്‍ എന്നിവയുമായി കോഴിക്കോട് രണ്ടു യുവാക്കള്‍ പിടിയില്‍. ചെലവൂര്‍ മുണ്ടിക്കതാഴം സ്വദേശി ദേശത്ത് നായേടത്ത് വീട്ടില്‍ അതുല്‍, കച്ചേരി വെസ്റ്റ്ഹില്‍ സ്വദേശി അര്‍ജുന്‍ ദാസ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സുഗുണനും പാര്‍ട്ടിയും കസബ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ബൈക്കുകളില്‍ കടത്തുകയായിരുന്ന 9.260 ഗ്രാം എംഡിഎംഎ ഗുളികകള്‍, 760 മില്ലിഗ്രാം എംഡിഎംഎ ക്രിസ്റ്റല്‍, 1.360 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പുകള്‍ എന്നിവയാണ് ഇവരില്‍നിന്ന് പിടികൂടിയത്.

പി ഒ സി കെ സതീശന്‍, സിഇഒമാരായ ഗംഗാധരന്‍, സുരാഗ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.


Next Story

RELATED STORIES

Share it