രണ്ടര വയസുകാരിയുടെ മരണത്തില്‍ ദുരൂഹത; പിതാവ് മർദിച്ച് കൊലപ്പെടുത്തിയതെന്ന് ആരോപണം
മലപ്പുറം: രണ്ടുവയസ്സുകാരിയെ പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തിയതായി പരാതി. മലപ്പുറം കാളികാവ് ഉദരംപൊയിലിലാണ് സംഭവം. പിതാവ് മുഹമ്മദ് ഫായിസിനെതിരേ കുഞ്ഞിന്റെ മാതാവും ബന്ധുക്കളുമാണ് പരാതി നല്‍കിയത്. കുഞ്ഞിന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകളണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കരുവാരക്കുണ്ട് പോലിസ് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഗുരുതര നിലയിലായിരുന്ന കുഞ്ഞിനെ പിതാവ് ഫായിസ് ആശുപത്രിയില്‍ എത്തിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാണെന്നാണ് ഇയാള്‍ ഡോക്ടറോട് പറഞ്ഞത്. വൈകാതെ കുഞ്ഞ് ആശുപത്രിയില്‍വെച്ച് മരിക്കുകയും ചെയ്തു. തുടര്‍ന്നാണ് കുട്ടിയുടെ ഉമ്മയും ബന്ധുക്കളും ആരോപണവുമായി രംഗത്തെത്തുന്നത്.കുട്ടിയെ പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കുട്ടിയുടെ ശരീരത്തില്‍പാടുകളുണ്ടായിരുന്നെന്നും ഇവര്‍ പറയുന്നു. വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
RELATED STORIES
യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു
30 April 2024 6:02 AM GMTഉന്നതര്‍ക്ക് വഴങ്ങാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചു; പ്രൊഫസര്‍...
30 April 2024 5:52 AM GMTമണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി അതിക്രമത്തിന് ഇരയാക്കിയ...
30 April 2024 5:39 AM GMT'തൊഴിലാളി ദിനമാണ്, ഹാജരാകാൻ കഴിയില്ല'; ഇഡി ഉദ്യോഗസ്ഥരോട് തട്ടിക്കയറി...
30 April 2024 5:38 AM GMTഗസയില്‍ 40 ദിവസം വെടിനിര്‍ത്താന്‍ ഇസ്രായേല്‍ നിര്‍ദേശം
30 April 2024 5:27 AM GMTകണ്ണൂര്‍ ചെറുകുന്നില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം
29 April 2024 7:30 PM GMT