വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് മരണം

മുംബൈ: മഹാരാഷ്ട്രയില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. റായ്ഗഢ് ജില്ലയിലെ ഖോപോളി ടൗണിന് സമീപം മലയോരമേഖലയിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ 47 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. ചെമ്പൂര്‍ ക്യാംപിലെ താമസക്കാരിയായ ഹിതിക ഖന്ന (17), സബര്‍ബന്‍ ഘാട്‌കോപ്പറിലെ അസല്‍ഫ ഗ്രാമത്തില്‍ താമസിക്കുന്ന രാജ് രാജേഷ് മാത്രെ (16) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി എട്ടോടെ ലോണവാല ഹില്‍ സ്‌റ്റേഷന് 14 കിലോമീറ്റര്‍ അകലെ പഴയ മുംബൈ- പൂനെ ഹൈവേയിലെ മാജിക് പോയിന്റ് കുന്നിന് സമീപമാണ് അപകടം സംഭവിച്ചത്. ബസ്സിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മുംബൈയിലെ സബര്‍ബന്‍ ചെമ്പൂരില്‍ നിന്നുള്ള ഒരു കോച്ചിങ് ക്ലാസിലെ 49 വിദ്യാര്‍ഥികളാണ് ബസ്സിലുണ്ടായിരുന്നത്. ഇവരെല്ലാവരും 10ാംക്ലാസ് വിദ്യാര്‍ഥികളാണ്. ലോണാവാലയിലേക്കാണ് വിദ്യാര്‍ഥികള്‍ വിനോദയാത്ര പോയത്. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളും ഡ്രൈവറും ആശുപത്രിയില്‍ ചികില്‍സയിലാണ്. അപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റായ്ഗഢ് പോലിസ് പറഞ്ഞു.
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT