പെരിന്തല്‍മണ്ണയില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചൂതാട്ടസംഘം പോലീസിന്റെ പിടിയിലായത്.
BY BRJ10 Jan 2020 4:49 PM GMT

X
BRJ10 Jan 2020 4:49 PM GMT
പെരിന്തല്‍മണ്ണ: നഗരത്തില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നടത്തിയ രണ്ട് പേരെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചൂതാട്ടസംഘം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ എഎസ്പി രീഷ്മ രമേഷ് ഐപിഎസ്സിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ എം ബിജു, സബ് ഇന്‍സ്‌പെക്ടര്‍ മഞ്ജിത്ത് ലാല്‍, ടൗണ്‍ ക്രൈം സ്‌ക്കോഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളായ കുന്നപ്പള്ളി സ്വദേശിയായ മച്ചിങ്ങല്‍ മുരളീധരന്‍, ഒലിങ്കര സ്വദേശിയായ കൊളക്കട രമേഷ് ബാബു എന്നിവരെ പിടികൂടിയത്.
ഇവരില്‍ നിന്ന് പണവും മറ്റ് സാമഗ്രികളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം നടന്ന വ്യാപക പരിശോധനയില്‍ ആഢംബര ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പത്തോളം പേര്‍ വരുന്ന വന്‍ ചീട്ടുകളി സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Next Story
RELATED STORIES
ബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMTപുല്‍പ്പള്ളി സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്
9 Jun 2023 9:17 AM GMTകോലാപ്പൂര്‍ അക്രമം; അക്രമികളെ വെടിവെയ്ക്കണം: സഞ്ജയ് റാവത്ത്
9 Jun 2023 9:13 AM GMTമന്ത്രിയുടെയും എസ്പിയുടെയും ഉറപ്പ് പാഴായി; അമല്‍ജ്യോതി കോളജില്‍...
9 Jun 2023 6:14 AM GMTസംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ജൂലായ് 31 വരെ ട്രോളിങ് നിരോധനം
9 Jun 2023 5:24 AM GMTആറ് വയസ്സുകാരിയുടെ കൊലപാതകം; മഹേഷ് മൂന്നുപേരെ കൊല്ലാന്‍...
9 Jun 2023 5:07 AM GMT