വനിത ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു (വീഡിയോ)

ന്യൂഡല്‍ഹി: ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. ഡല്‍ഹി- ഹൈദരാബാദ് സ്‌പൈസ്‌ജെറ്റ് വിമാനത്തിലാണ് സംഭവം. ഒരു യാത്രക്കാരന്‍ വനിതാ ക്യാബിന്‍ ക്രൂവിനോട് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും മറ്റൊരു യാത്രക്കാരന്‍ പ്രശ്‌നത്തില്‍ ഇടപെടാനെത്തുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജീവനക്കാരിയുടെ ദേഹത്ത് യാത്രക്കാരന്‍ സ്പര്‍ശിച്ചതായും മറ്റു ജീവനക്കാര്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയായിരുന്നു.
#WATCH | "Unruly & inappropriate" behaviour by a passenger on the Delhi-Hyderabad SpiceJet flight at Delhi airport today
— ANI (@ANI) January 23, 2023
The passenger and & a co-passenger were deboarded and handed over to the security team at the airport pic.twitter.com/H090cPKjWV
യാത്രക്കാരന്‍ പിന്നീട് ക്ഷമാപണം എഴുതി നല്‍കിയെങ്കിലും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അയാളെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് വിവരം. യാത്രികരില്‍ ഒരാള്‍ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറിയെന്നാണ് വിമാനക്കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. ഡല്‍ഹിയില്‍നിന്ന് വിമാനം പുറപ്പെടാനിരിക്കെയാണ് യാത്രക്കാരന്‍ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതെന്നും അവരെ ശല്യപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തതായും സ്‌പൈസ് ജെറ്റ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു.
RELATED STORIES
വിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
4 Feb 2023 5:16 PM GMTരണ്ടുവയസ്സുകാരി വീടിന് സമീപത്തെ കുളത്തില്‍ വീണ് മരിച്ചു
4 Feb 2023 5:03 PM GMTബജറ്റ്: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചു-...
4 Feb 2023 4:59 PM GMTതമിഴ്നാട്ടില്‍ സാരി വിതരണത്തിനിടെ തിരക്കില്‍പ്പെട്ട് നാലുപേര്‍...
4 Feb 2023 3:45 PM GMTപ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
4 Feb 2023 2:43 PM GMTവനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി...
4 Feb 2023 2:34 PM GMT