Latest News

കൊച്ചി നാവിക കമാണ്ടിന് രണ്ട് പുതിയ മേധാവികള്‍

കൊച്ചി നാവിക കമാണ്ടിന് രണ്ട് പുതിയ മേധാവികള്‍
X

കൊച്ചി: കൊച്ചി സതേണ്‍ നാവിക കമാന്‍ഡിന്റെ മേധാവികളായി പുതുതായി രണ്ട് പേര്‍ സ്ഥാനമേറ്റു. റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ്ജ്, ചീഫ് ഓഫ് സ്റ്റാഫ് ഓഫ് സതേണ്‍ നേവല്‍ കമാണ്ടായും റിയര്‍ അഡ്മിറല്‍ രാജേഷ് ധന്‍ഖാര്‍ ചീഫ് സ്റ്റാഫ് ഓഫിസര്‍(ട്രയിനിങ്)ആയും ചാര്‍ജ് എടുത്തു.

രണ്ട് പേരും ഇന്ത്യന്‍ നേവല്‍ അക്കാദമിയിലെ മുന്‍ വിദ്യാര്‍ത്ഥികളാണ്. ആന്റണി ജോര്‍ജ് ജൂലൈ 1, 1987ലും രാജേഷ് ജൂലൈ 1, 1990ലും നേവിയുടെ ഭാഗമായി.

ആന്റണി ജോര്‍ജ് ആന്റി സബ്മറൈന്‍ വാര്‍ഫയറില്‍ വിദഗ്ധനാണ്. യുദ്ധക്കപ്പലുകളില്‍ പ്രവര്‍ത്തിച്ച് പരിചയമുണ്ട്. നേരത്തെ നേവല്‍ സ്റ്റാഫിന്റെ അസിസ്റ്റന്റ് ചീഫ് ആയിരുന്നു.

രാജേഷ് നാവിഗേഷന്‍ സ്‌പെഷ്യലിസ്റ്റാണ്.

Next Story

RELATED STORIES

Share it