Latest News

ജമ്മുവില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടു; ആയുധങ്ങളും പിടികൂടി

ജമ്മുവില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടു; ആയുധങ്ങളും പിടികൂടി
X

പാംപോര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സായുധര്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. രണ്ട് സായുധര്‍ വെടിയേറ്റ് മരിച്ചതായി ജമ്മു പോലിസ് അറിയിച്ചു. ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ലഷ്‌കര്‍ കമാന്‍ഡര്‍ ഉമര്‍ മുസ്താഖാണ്. ശ്രീനഗറിലും ബഘാട്ടിലും നടന്ന രണ്ട് പോലിസുകാരുടെ മരണത്തില്‍ ഉമര്‍ മുസ്താഖിന് പങ്കുണ്ടെന്ന് ഐജി വിജയ്കുമാര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് ആഴ്ചയായി കശ്മീര്‍ നിരവധി സിവിലിയന്‍മാരും സായുധരും കൊല്ലപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it