Latest News

'രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ എസ്‌ഐടിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു'; വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം സത്യസന്ധമായി നടക്കണമെന്ന് വി ഡി സതീശന്‍

രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ എസ്‌ഐടിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു; വി ഡി സതീശന്‍
X

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം സത്യസന്ധമായി നടക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം രണ്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണ സംഘത്തിനു മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നതായി വി ഡി സതീശന്‍ ആരോപിച്ചു. അനാവശ്യ സമ്മര്‍ദ്ദം ചെലത്തുകയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പിന്മാറണം. ഈ ഉദ്യോഗസ്ഥര്‍ ഇടപെടല്‍ തുടരുകയാണെങ്കില്‍ അവരുടെ പേരുകള്‍ പരസ്യമായി വെളിപ്പെടുത്താന്‍ താന്‍ നിര്‍ബന്ധിതനാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എസ്‌ഐടിയില്‍ താന്‍ അവിശ്വാസം രേഖപ്പെടുത്തുന്നില്ലെന്നും വന്‍ തോക്കുകളെ അവര്‍ പുറത്തുകൊണ്ടുവരും എന്നു തന്നെയാണ് പ്രതീക്ഷയെന്നും അന്വേഷണം പാളിയാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതി നേരിട്ട് ഇടപെട്ട് ഒരു സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചതു കൊണ്ടാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ടു പോകുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്നു എസ്‌ഐടി എങ്കില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്യില്ലായിരുന്നുവെന്നും കേവലം ചില ജീവനക്കാരെ മാത്രം അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി എസ്‌ഐടി അന്വേഷണം ഗൗരവത്തിലാണ് കാണുന്നത്. ഹൈക്കോടതി എസ്‌ഐടി അന്വേഷണം നിര്‍ദ്ദേശിച്ചതിനാലാണ് തങ്ങള്‍ അതിനെ പിന്തുണച്ചത്. അന്വേഷണം മന്ദഗതിയിലായി എന്ന് ഹൈക്കോടതി ശരിവച്ചിരിക്കുന്നു. അന്വേഷണം നന്നായി മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷയെന്ന് വി ഡി സതീശന്‍ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ നിലവിലെ അന്വേഷണം മന്ദഗതിയിലാണെന്നും തിരഞ്ഞെടുപ്പ് കാലത്ത് ബോധപൂര്‍വ്വമായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായെന്നും പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it