Latest News

വിവാഹ ആഘോഷത്തിനിടെ വെടിയേറ്റ് രണ്ടു കുട്ടികള്‍ മരിച്ചു

വിവാഹ ആഘോഷത്തിനിടെ വെടിയേറ്റ് രണ്ടു കുട്ടികള്‍ മരിച്ചു
X

എറ്റ: ഉത്തര്‍ പ്രദേശില്‍ വിവാഹ ആഘോഷത്തിനിടെ വെടിയേറ്റ് രണ്ടു കുട്ടികള്‍ മരിച്ചു. എറ്റ ജില്ലയിലെ ഉമൈ അസദ്‌നഗര്‍ ഗ്രാമത്തില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.

സംഗീതവും നൃത്തവുമായി പരിപാടി പുരോഗമിക്കുന്നതിനിടെ ആരോ വെടി ഉതിര്‍ക്കുകയായിരുന്നു. ആഘോഷ തിമിര്‍പ്പില്‍ ഉന്നം തെറ്റി കുട്ടികളുടെ മേല്‍ വെടിയുണ്ട തറച്ചു. ഗ്രാമവാസിയായ അസുദ്ദീന്റെ മകന്‍ സുഹൈല്‍(12)സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മുന്ന ഖാന്റെ മകന്‍ ഷഹ്ഖാദിന്(17) ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികില്‍സയിലിരിക്കെ മരണപ്പെട്ടു. അഡീഷണല്‍ പോലിസ് സൂപ്രണ്ട് ശ്വേതംഭ് പാണ്ഡെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പരിപാടിയില്‍ പങ്കെടുത്ത ആളുകളെ ചോദ്യം ചെയ്തുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it