ടോയ്‌ലെറ്റില്‍ സ്‌ഫോടനം: യുപിയിൽ രണ്ട് കുട്ടികള്‍ മരിച്ചു

ടോയ്‌ലെറ്റില്‍ സ്‌ഫോടനം: യുപിയിൽ രണ്ട് കുട്ടികള്‍ മരിച്ചു
പ്രയാഗ്‌രാജ്: ടോയ്‌ലെറ്റില്‍ ഉണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. വിജയ് ശങ്കര്‍(4) സോനം (6) എന്നി കുട്ടികളാണ് കൊല്ലപ്പെട്ടത്. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ദുബാവല്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച്ചയാണ് സംഭവമുണ്ടായത്. കുട്ടികള്‍ ടോയ്‌ലെറ്റിന്റെ സമീപത്ത് കളിക്കുകയായിരുന്നു. സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ടോയ്‌ലെറ്റ് നിലവില്‍ ഉപയോഗശൂന്യമായതിനെ തുടര്‍ന്ന് ഇപ്പോള്‍ സ്‌റ്റോര്‍ റൂമായി ഉപയോഗിച്ചു വരികയാണ്. മരിച്ച കുട്ടികളുടെ അച്ഛനായ ശിവ്പൂജൻ ബിന്ദാണ് ടോയ്ലറ്റ് നിർമാണങ്ങളുടെ കോൺ​ട്രാക്ടർ. ടോയ്‌ലറ്റിനകത്ത് ബോംബുണ്ടായിരുന്നുവെന്നും കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്‌ഫോടനം നടന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ കുട്ടി സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയില്‍ ചികിൽസയിലാണ്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. പോലിസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top