Latest News

സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ചന്ദനം മുറിച്ചുകടത്തുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍

സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ചന്ദനം മുറിച്ചുകടത്തുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍
X

കല്‍പ്പറ്റ: ബത്തേരി പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിനു സമീപത്തെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും മുറിച്ച ചന്ദനമരം വാഹനത്തില്‍ കയറ്റുന്നതിനിടെ രണ്ടുപേര്‍ പിടിയിലായി. പോലിസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചവരെയാണ് ബത്തേരി എസ്‌ഐ ഷജീമും സംഘവും പിടികൂടിയത്. മലപ്പുറം സ്വദേശികളായ സക്കീര്‍, നവാസ് എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.

പ്രതികളില്‍ നിന്നും ഒമ്പത് അടിയോളം വലിപ്പമുള്ള ചന്ദന തടിയും ചന്ദനത്തടി മുറിക്കാനുപയോഗിച്ച കൈവാളും പിടിച്ചെടുത്തു. സുല്‍ത്താന്‍ ബത്തേരി സ്‌റ്റേഷന്‍ പരിധിയിലെ മറ്റൊരു ചന്ദന മോഷണ കേസിലും, കേണിച്ചിറ പോലിസ് സേറ്റഷന്‍ പരിധിയിലെ ചന്ദന മോഷണ കേസിലും ഇവര്‍ പ്രതികളാണെന്ന് പോലിസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it