Latest News

കഞ്ചാവിന് പകരം പേപ്പര്‍ നല്‍കിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി പിടിയില്‍

കഞ്ചാവിന് പകരം പേപ്പര്‍ നല്‍കിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി പിടിയില്‍
X

പത്തനംതിട്ട: കഞ്ചാവ് നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പകരം പത്രക്കെട്ട് പൊതിഞ്ഞു നല്‍കിയതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി ഗുരുജി എന്ന ഗിരീഷ് കുമാര്‍, തിരുവല്ല സ്വദേശി ഗോപിക എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളജിന് സമീപത്തുനിന്നാണ് ഇവര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയത്. 2021 മാര്‍ച്ചില്‍ നടന്ന സംഭവത്തില്‍ ഗാന്ധി നഗര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

10 പേരടങ്ങുന്ന സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കഞ്ചാവ് നല്‍കാമെന്ന് പറഞ്ഞ് യുവാവ് സംഘത്തിന്റെ പക്കല്‍ നിന്ന് പണം വാങ്ങിയിരുന്നു. എന്നാല്‍ കഞ്ചാവ് നല്‍കുന്നതിന് പകരം ഇയാള്‍ പത്രക്കടലാസ് കൂട്ടിയിട്ട് പൊതിഞ്ഞാണ് കൊടുത്തത്. ഇതേ തുടര്‍ന്ന് പ്രകോപിതരായ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതികളില്‍ ആറ് പേരെ പോലിസ് പിടികൂടിയിരുന്നു. നീത് രവികുമാര്‍, അഭിഷേക് പി. നായര്‍, ചിക്കു എന്ന ഡി. ലിബിന്‍, സതീഷ്, സജീദ്, രതീഷ് കുമാര്‍ എന്നിവരെയാണ് പോലിസ് നേരത്തേ പിടികൂടിയത്. തുടര്‍ന്ന് ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങി.

സംഭവം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് ഗിരീഷും ഗോപികയും പിടിയിലാകുന്നത്. ഗിരീഷിനെതിരെ വിവിധ സ്‌റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. ഗാന്ധിനഗര്‍ എസ് എച്ച് ഒ കെ ഷിജി, എസ് ഐ മാരായ പ്രദീപ് ലാല്‍, മനോജ്, സി.പി.ഒ.മാരായ പ്രവീണ്‍, രാഗേഷ്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Next Story

RELATED STORIES

Share it