Latest News

ടിവികെയുടെ യോഗം ഇന്ന് മഹാബലിപുരത്ത്; ടിവികെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ഒരുങ്ങി വിജയ്

ടിവികെയുടെ യോഗം ഇന്ന് മഹാബലിപുരത്ത്; ടിവികെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ഒരുങ്ങി വിജയ്
X

ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ഭാരവാഹികളുടെ യോഗം ഇന്ന്. മഹാബലിപുരത്താണ് യോഗം. സിബിഐ ചോദ്യം ചെയ്യലിന് ഹാജരായി ദിവസങ്ങള്‍ക്കുശേഷം യോഗത്തില്‍ വിജയ് പങ്കെടുക്കും. തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ടിവികെ പ്രവര്‍ത്തനങ്ങളില്‍ വിജയ് വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ്. ഡിസംബര്‍ 18ന് ഈറോഡില്‍ നടന്ന പൊതുയോഗത്തിലും വിജയ് പങ്കെടുത്തിരുന്നു.

ടിവികെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിസില്‍ ചിഹ്നം അനുവദിച്ചതിനുശേഷമുള്ള ആദ്യ യോഗം കൂടിയാണ് ഇന്നത്തേത്.ഇതിനിടയില്‍ കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ വിജയ്യെ പ്രതി ചേര്‍ക്കുമെന്ന തരത്തിലുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേസില്‍ ഫെബ്രുവരി രണ്ടാം ആഴ്ചയോടെ സിബിഐ കുറ്റപത്രം സമര്‍പ്പിക്കും.

Next Story

RELATED STORIES

Share it