Latest News

' തുര്‍ക്കി സൈന്യത്തെ ഖത്തറിന് വില്‍പ്പന നടത്തി '; ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവിനെതിരേ അന്വേഷണം

തുര്‍ക്കിയും ഖത്തറും തമ്മില്‍ ഒപ്പുവെച്ച കരാറിനെ വിമര്‍ശിക്കുമ്പോഴാണ് അലി മാഹിര്‍ വിവാദ പരാമര്‍ശം നടത്തിയത്.

 തുര്‍ക്കി സൈന്യത്തെ ഖത്തറിന് വില്‍പ്പന നടത്തി ; ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവിനെതിരേ അന്വേഷണം
X

ഇസ്താംബൂള്‍: തുര്‍ക്കി സൈന്യത്തെ സര്‍ക്കാര്‍ ഖത്തറിന് വില്‍പ്പന നടത്തി എന്നാരോപിച്ച പ്രതിപക്ഷ നേതാവിനെതിരേ അന്വേഷണം ആരംഭിച്ചു. റിപ്പബ്ലിക്കന്‍ പീപ്ള്‍സ് പാര്‍ട്ടി എംപി അലി മാഹിര്‍ ബസാരിറിന് എതിരെയാണ് തുര്‍ക്കി ചീഫ് പ്രോസിക്യൂഷന്‍ ഓഫിസ് അന്വേഷണം തുടങ്ങിയത്.


തുര്‍ക്കിയും ഖത്തറും തമ്മില്‍ ഒപ്പുവെച്ച കരാറിനെ വിമര്‍ശിക്കുമ്പോഴാണ് അലി മാഹിര്‍ വിവാദ പരാമര്‍ശം നടത്തിയത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സൈന്യത്തെ ഖത്തറിന് വില്‍പ്പന നടത്തി എന്നാണ് ടിവി അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. തുര്‍ക്കി സര്‍ക്കാറിനെയും സൈന്യത്തെയും അവഹേളിച്ചു എന്ന കുറ്റമാണ് പ്രതിപക്ഷ നേതാവിനെതിരേ ചുമത്തിയത്.




Next Story

RELATED STORIES

Share it