Latest News

ട്രംപിന്റെ താരിഫ് വര്‍ധന കേരളത്തിനേറ്റ ആഘാതം: തോമസ് ഐസക്ക്

ട്രംപിന്റെ താരിഫ് വര്‍ധന കേരളത്തിനേറ്റ ആഘാതം: തോമസ് ഐസക്ക്
X

തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ്വ്യവസ്ഥക്ക് ഏറ്റ രണ്ടാമത്തെ ആഘാതമാണ് ട്രംപിന്റെ താരിഫ് വര്‍ധനയെന്ന് മുന്‍ ധനവകുപ്പ് മന്ത്രി തോമസ് ഐസക്ക്. കേരളത്തിന്റെ അടിസ്ഥാന സാമ്പത്തിക മേഖലയുടെ തകര്‍ച്ചയായിരിക്കും ഇതിലൂടെ സംഭവിക്കുക എന്നു അദ്ദേഹം പറഞ്ഞു. ആസിയാന്‍ കരാര്‍ കാലത്ത് പിടിച്ചുനിന്ന പല മേഖലകളെയും ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2024-25 കാലയളവില്‍ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 86 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ഇതില്‍ കേരളത്തിന്റെ വിഹിതം ഏതാണ്ട് 3-5 ശതമാനമേ വരൂ. പക്ഷെ ഇതില്‍ വരുന്ന മാറ്റങ്ങള്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. നമ്മളോട് മല്‍സരിക്കുന്ന എതിരാളികളായ രാജ്യങ്ങള്‍ക്ക് (ഉദാ: ഇക്വഡോര്‍, വിയറ്റ്നാം, ഇന്‍ഡോനീഷ്യ) വളരെ കുറഞ്ഞ തീരുവയേ ഉള്ളു. സ്വാഭാവികമായും ഈ മല്‍സരത്തില്‍ നമ്മുടെ ഉത്പനങ്ങള്‍ പിന്നിലാവുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it