Latest News

സിറിയയില്‍നിന്നുള്ള സൈനിക പിന്‍മാറ്റം വൈകിപ്പിക്കാന്‍ ട്രംപിന്റെ അനുമതി

സൈനിക പിന്‍മാറ്റത്തിന് നാലു മാസത്തെ സമയം അനുവദിച്ചുകൊണ്ടാണ് ഇതുസംബന്ധിച്ച് നേരത്തേയുള്ള തന്റെ ഉത്തരവ് വൈകിപ്പിക്കാന്‍ ട്രംപ് അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ട്രംപിന്റെ ഉത്തരവ് പുറത്തുവന്നത്.

സിറിയയില്‍നിന്നുള്ള സൈനിക പിന്‍മാറ്റം  വൈകിപ്പിക്കാന്‍ ട്രംപിന്റെ അനുമതി
X
വാഷിങ്ടണ്‍: സിറിയയില്‍നിന്നുള്ള സൈനിക പിന്‍മാറ്റം പതുക്കെയാക്കാന്‍ അനുമതി നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൈനിക പിന്‍മാറ്റത്തിന് നാലു മാസത്തെ സമയം അനുവദിച്ചുകൊണ്ടാണ് ഇതുസംബന്ധിച്ച് നേരത്തേയുള്ള തന്റെ ഉത്തരവ് വൈകിപ്പിക്കാന്‍ ട്രംപ് അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ട്രംപിന്റെ ഉത്തരവ് പുറത്തുവന്നത്. നേരത്തേ 30 ദിവസത്തിനകം സിറിയയില്‍നിന്നു മുഴുവന്‍ യുഎസ് സൈനികരെയും പിന്‍വലിക്കാനായിരുന്നു ട്രംപ് ഉത്തരവിട്ടിരുന്നു.


സൈനികരെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പെന്റഗണും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ട്രംപില്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. പിന്‍മാറ്റത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് സിറിയയിലെ യുഎസ് സൈനിക ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടിരുന്നു.

ഇതു സംബന്ധിച്ച് പ്രസിഡന്റിനെ പിന്തുണയ്ക്കുന്ന റിപബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സേ ഗ്രഹാം ഞായറാഴ് ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ തീരുമാനം കൈകൊള്ളുമെന്ന് പ്രസിഡന്റ് അറിയിച്ചതായി വ്യക്തമാക്കുകയും ചെയ്തിരുന്നു.




Next Story

RELATED STORIES

Share it