Latest News

ട്രംപ് ഭരണകൂടത്തിന്റെ ആദ്യ ഉഭയകക്ഷിയോഗം ഇന്ത്യയുമായി

ട്രംപ് ഭരണകൂടത്തിന്റെ ആദ്യ ഉഭയകക്ഷിയോഗം ഇന്ത്യയുമായി
X

വാഷിംങ്ടണ്‍: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാരോ റൂബിയോ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അന്താരാഷ്ട്ര കൂടിക്കാഴ്ച നടത്തി. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായതിന് ശേഷമുള്ള ആദ്യ ഉഭയകക്ഷി യോഗമായിരുന്നു ഇത്.

അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎസ് സര്‍ക്കാരിന്റെ ക്ഷണപ്രകാരം വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വാഷിംഗ്ടണില്‍ എത്തിയിരുന്നു. ശേഷം, പുതിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായുള്ള ഉഭയകക്ഷി യോഗം യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഫോഗി ബോട്ടം ആസ്ഥാനത്ത് ചേര്‍ന്നു.ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയില്‍ യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വാത്രയും പങ്കെടുത്തു.

സ്റ്റേറ്റ് സെക്രട്ടറിയായി അധികാരമേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ച ഇന്ത്യയുമായി നടത്തിയതില്‍ സന്തോഷമുണ്ടെന്നും ചര്‍ച്ചയില്‍ വിപുലമായ ഉഭയകക്ഷി പങ്കാളിത്തം അവലോകനം ചെയ്യുകയും പ്രാദേശികവും ആഗോളവുമായ നിരവധി വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറുകയും ചെയ്‌തെന്ന് കൂടിക്കാഴ്ചക്കു ശേഷം ജയശങ്കര്‍ എക്‌സില്‍ കുറിച്ചു.

Next Story

RELATED STORIES

Share it