ത്രിപുര: സംഘപരിവാര്‍ വംശഹത്യക്കെതിരേ പ്രതിഷേധവലയം തീര്‍ത്ത് വിമന്‍ ഇന്ത്യ മൂവ്മെന്റ്

പാലക്കാട്: ത്രിപുരയില്‍ ഭരണകൂട പിന്തുണയോടെ സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യക്കെതിരേ പാലക്കാട് ജില്ലയില്‍ വിമന്‍ ഇന്ത്യ മൂവ്മെന്റ് മണ്ഡലതലത്തില്‍ പ്രതിഷേധ വലയം തീര്‍ത്തു.
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടന്ന ആക്രമണത്തിന്റെ പേരിലാണ് ത്രിപുരയില്‍ സംഘപരിവാര്‍ ശക്തികള്‍ മുസ് ലിംകള്‍ക്കെതിരേ ആക്രമണമഴിച്ചുവിട്ടത്. ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നക്കാരെ ഒതുക്കിയെങ്കില്‍ ഇവിടെ സംഭവിച്ചത് മറിച്ചാണ്. ത്രിപുരയില്‍ കഴിഞ്ഞ ആഴ്ചകളില്‍ നിരവധി മുസ് ലിംസ്ഥാപനങ്ങളും വീടുകളും തകര്‍ക്കപ്പെട്ടു. ആക്രമണം നടന്നുവെന്ന കാര്യം പോലും ഭരണകൂടവും മാധ്യമങ്ങളും മറച്ചുവച്ചു. ഭരണകൂടം ഫാഷിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്ന് നടത്തുന്ന കലാപങ്ങളില്‍ സ്ത്രീകളും കുട്ടികളുമാണ് ഇരയായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരേ പൊതുസമൂഹം രംഗത്തിറങ്ങണമെന്ന് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ട് സുലൈഖ റഷീദ് ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലയില്‍ പട്ടാമ്പി, ഒറ്റപ്പാലം, നെന്മാറ തുടങ്ങി വിവിധ പ്രദേശങ്ങളിലാണ് പ്രതിഷേധപരിപാടികള്‍ നടന്നത്.
RELATED STORIES
ഓണക്കിറ്റിനായി നല്‍കിയത് 400കോടി രൂപ; ഗുണനിലവാരം ഉറപ്പാക്കാന്‍...
18 Aug 2022 3:04 AM GMTകെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി; യൂനിയനുകളുമായി ഇന്നും ചര്‍ച്ച
18 Aug 2022 2:45 AM GMTജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം; ഗവര്‍ണര്‍ ബിജെപിയുടെ...
18 Aug 2022 2:16 AM GMTഅബ്ദുല്ല അബൂബക്കറിന് ജന്മനാടിന്റെ ഉജ്ജ്വല വരവേല്‍പ്പ്
18 Aug 2022 1:17 AM GMTഷാജഹാന് വധം: നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
18 Aug 2022 1:00 AM GMTകൊല്ലപ്പെട്ട ദലിത് വിദ്യാര്‍ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMT