Latest News

ഇടറോഡുകള്‍ അടച്ചു; ആരോഗ്യപ്രവര്‍ത്തകര്‍ ജോലിക്കെത്താന്‍ ബുദ്ധിമുട്ടുവെന്ന് കെജിഎംഒഎ

കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാനും വൈകുന്നു

ഇടറോഡുകള്‍ അടച്ചു; ആരോഗ്യപ്രവര്‍ത്തകര്‍ ജോലിക്കെത്താന്‍ ബുദ്ധിമുട്ടുവെന്ന് കെജിഎംഒഎ
X

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളിലെ ഇടറോഡുകള്‍ അടച്ചതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡ്യൂട്ടിക്ക് എത്താന്‍ ബുദ്ധിമുട്ടുന്നതായി കെജിഎംഒഎ. വീടുകളില്‍ കഴിയുന്ന പോസിറ്റീവ് രോഗികളെ അടിയന്തിര ഘട്ടത്തില്‍ ആശുപത്രിയില്‍ എത്തിക്കാനും പ്രയാസപ്പെടുന്നു. അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജോലിക്ക് എത്തുന്നതിനും, കൊവിഡ് രോഗികളെ ആശുപത്രിയിലെത്തുന്നതിനും അധികാരികള്‍ സാഹചര്യമൊരുക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു.

പോസിറ്റീവ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ രോഗികളും വീടുകളില്‍ തന്നെയാണ് ചികിത്സയില്‍ കഴിയുന്നത്. വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ശ്വാസം മുട്ടല്‍ ഉള്‍പ്പെടെയുള്ളവ ഉണ്ടാകുമ്പോള്‍ എല്ലാ ഇട റോഡുകളും അടച്ച സാഹചര്യത്തില്‍ ഇവരെ ആശുപത്രിയിലിലേക്ക് മാറ്റാന്‍ സാധിക്കുന്നില്ല. ഗര്‍ഭിണികള്‍, മറ്റു ഗുരുതര രോഗവസ്ഥയിലുള്ളവര്‍ എന്നിവരെ അടിയന്തിര വൈദ്യസഹായത്തിനു ആശുപത്രിയില്‍ എത്തിക്കാനും ബുദ്ധിമുട്ടുന്നു. ഇടറോഡുകളിലെ തടസം മാറ്റുന്നവരും പോലിസുമായി ചില സ്ഥലങ്ങളില്‍ തര്‍ക്കമുണ്ടായി.

നഗരത്തില്‍ ഉള്‍പ്പെടെ ബാരിക്കേഡുകള്‍ വെച്ച് തടസം സൃഷ്ടിച്ച സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഒരു മണിക്കൂറോളം വൈകിയാണ് ഡ്യൂട്ടിക്ക് എത്താനായത്. അടിയന്തിര സാഹചര്യത്തില്‍ രോഗിപരിചരണത്തിന് പോകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശുപത്രിയില്‍ സമയത്തു എത്താന്‍ സാധിക്കാത്ത സാഹചര്യമുണ്ടെന്നും കെജിഎംഒഎ വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it